Latest NewsKeralaNews

വിഴിഞ്ഞത്തെ തീരപ്രദേശങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ സന്ദർശനം നടത്തി

വിഴിഞ്ഞം: വിഴിഞ്ഞത്തെ തീരപ്രദേശങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശനം നടത്തി. സാധ്യമായ സഹായമെല്ലാം മത്സ്യതൊഴിലാളികൾക്ക് സർക്കാർ നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയുണ്ടായി. കാണാതായ മത്സ്യതൊഴിലാളികളുടെ ബന്ധുക്കളുമായും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുമായും ലത്തീൻ സഭാ പ്രതിനിധികളെയും കൊടിയേരി സന്ദർശനം നടത്തി.

ദുരന്തനിവാരണ അഥോറിറ്റി ഭാവിയിൽ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും കൊടിയേരി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button