Latest NewsNewsIndia

ഓഖി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു; ജനങ്ങൾക്ക് സഹായം നൽകാൻ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ബാധിക്കപ്പെട്ട ദുരിതബാധിത മേഖലകളില്‍ ആളുകൾക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേയ്ക്കാണ് അടുക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ജനങ്ങളോടൊപ്പം തോളോടുതോൾ നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്തിലും മഹാരാഷ്ട്രയിലും കടലാക്രമണത്തിനും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനിടെ, മറ്റൊരു ചുഴലിക്കാറ്റിനു സാധ്യതയുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും ആശങ്കയുയർത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button