KeralaLatest NewsNews

കെ എസ് ആര്‍ ടി സി ബസ് അപകടത്തിൽ മൂന്ന് മരണം

മംഗളുരു: ബസുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം .മരിച്ചവരിൽ ഒരാൾ മലയാളി.കാസര്‍ഗോഡ് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി വോള്‍വോ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കര്‍ണാടക സഹലേശ്വരപുരത്തിനും ഹാസനും ഇടയില്‍ ആലൂര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുല്‍ സലാം പാണലത്തിന്റെ മകള്‍ ഫാത്വിമത്ത് സുനീറ (25) യാണ് മരിച്ചത് . തിങ്കളാഴ്ച രാത്രിയാണ് ഫാത്വിമത്തും പിതാവും ഈ ബസിൽ കയറിയത്. ബസ് ആലൂരിലെത്തിയപ്പോള്‍ എതിരെ വന്ന ദുര്‍ഗാംബ സ്ലീപ്പര്‍ കോച്ച്‌ ബസുമായി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സമീറ തല്‍ക്ഷണം തന്നെ മരണപ്പെടുകയായിരുന്നു. പിതാവ് അബ്ദുല്‍ സലാം ഉള്‍പെടെ 25 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ അബ്ദുല്‍ സലാം അടക്കം ആറു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെല്ലാം ഹാസനിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button