Latest NewsNewsGulf

യു.എ.ഇയില്‍ അടുത്ത മാസം 12 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനപദ്ധതി വരുന്നു

യുഎഇയില്‍ അടുത്ത മാസം 12 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനപദ്ധതി വരുന്നു. അബുദാബി ഡ്യൂട്ടി ഫ്രീയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ബിഗ് ടിക്കറ്റ് മില്ല്യന്‍യര്‍ ഡ്രൈവ് എന്ന സമ്മാന പദ്ധതി യുഎഇയിലെ ഏറ്റവും വലിയ സമ്മാന പദ്ധതിയാണെന്നു സംഘാടകര്‍ അവകാശപ്പെട്ടു. ഡിസംബറിലെ സമ്മാനത്തുക 12 മില്യന്‍ ദിര്‍ഹമാണ്. ഡിഎഫ്എസ് മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ഗ്ലെന്‍ മോര്‍ഗനാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാന്റ് സമ്മാനം കൂടാതെ, 4,000,000 ദിര്‍ഹത്തിന്റെ ആറ് ഡ്രോകളും ഈ ലക്കി ഡ്രോയില്‍ ഉണ്ടാകും.

ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മത്സരം ഡിസംബറിലാണ് നടക്കുക. ലക്കി ഡ്രോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജനുവരി ഏഴിന് നടക്കും.

ഗ്രാന്റ് സമ്മാനം കൂടാതെ, 4,000,000 ദിര്‍ഹത്തിന്റെ ആറ് ഡ്രോകള്‍. രണ്ടാം സമ്മാനം 100,000 ദിര്‍ഹം, മൂന്നാം സമ്മാനം 90,000 ദിര്‍ഹം എന്നിവയാണ്.

 

shortlink

Post Your Comments


Back to top button