CricketLatest NewsNewsSports

എെ.പി.എല്ലിൽ നിന്നും സസ്‌പെൻഡ് ചെയ്ത ടീമുകൾക്ക് 2015ലെ താരങ്ങളെ നിലനിർത്താൻ അനുമതി

ന്യൂഡൽഹി: എെ.പി.എല്ലിൽ നിന്നും രണ്ട് വർഷത്തേക്ക് സസ്‌പെന്റ് ചെയ്‌ത ചെന്നെെ സുപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് പഴയ താരങ്ങളെ നിലനിർത്താൻ അനുമതി. എെ.പി.എൽ ഗവേണിംഗ് കൗൺസിലാണ് 2015ലെ താരങ്ങളെ നിലനിർത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ മഹേന്ദ്ര സിംഗ് ധോണി തന്റെ ആദ്യ ടീമായ ചെന്നെെയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് താരം ഡെയ്ൻ ബ്രാവോയേയും ചെന്നെ നിലനിർത്താൻ സാദ്ധ്യതയുണ്ട്.

മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമ്മ, കീറോൺ പൊള്ളാർ‌‌ഡ്, ജസ്‌പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ എന്നിവരെയും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ വിരാട് കൊഹ്ലി, എ.ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയിൽ എന്നിവരെയും സൺറെെസസ് ഹെെദരാബാദിൽ ഡാവിഡ് വാർണർ, ഭുവനേശ്വർ കുമാർ എന്നിവരെയുമാണ് നിലനിർത്താൻ സാധ്യതയുള്ളത്. 2013 സീസണിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് 2016ലും 2017ലും ചെന്നെെ സൂപ്പർ കിംഗ്സിനെയും രാജസ്ഥാൻ റോയൽസിനെയും വിലക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button