Latest NewsNewsGulf

താര ജാഡകളൊന്നും ഇല്ലാതെ കിരീടാവകാശിയുടെ സെല്‍ഫി

ജിദ്ദ: സൗദി കിരീടാവകാശിയുടെ സെല്‍ഫി തരംഗമായി. സാധാരണക്കാരനെ പോലെ വിനയത്തോടെ നിൽക്കുന്ന സൗദിയുടെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് സെല്‍ഫിയിലുള്ളത്. താര ജാഡകളൊന്നും ഇല്ലാതെ സെല്‍ഫികള്‍ക്കു നിന്നു കൊടുത്താണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആളുകളെയുടെയും സാമൂഹിക മാധ്യമങ്ങളുടെയും മനം കവർന്നത്. ലോകത്തിലെ ശക്തരായ ഭരണാധികാരികളിൽ ഒരാൾ എളിമയോടെ അറബ് രാജകുടുംബ വേഷത്തില്‍ അല്ലാത്ത നിൽക്കുന്ന ചിത്രമാണിത്. ഒറ്റ നോട്ടത്തില്‍ ഇത് സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്നു മനസിലാക്കുക പോലും ദുഷ്കരമാണ്.

ബാന്ദര്‍ അല്‍ എനേസി എന്ന സൗദി പൗരനു കൂടെയാണ് കിരീടാവകാശി സെല്‍ഫിക്കു പോസ് ചെയ്തത്. ബാന്ദര്‍ അല്‍ എനേസി ബന്ധുക്കളുടെ കൂടെ മദീനയിലെ അല്‍ ഉല മലനിരകള്‍ സന്ദര്‍ശിക്കുന്ന അവസരത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടത്. രാജകുമാരനോട് കൂടെ സെല്‍ഫി എടുക്കാനായി ആഗ്രഹം അറിയിച്ചു. സന്തോഷത്തോടെ അദ്ദേഹം അവരുടെ ഒപ്പം സെല്‍ഫി എടുത്തു. ഈ സെല്‍ഫിയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button