KeralaLatest NewsNews

സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ

കുമളി: മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ വീട് തിരികെ നല്‍കുന്നത് വരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐ നേതൃത്വം നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഞായറാഴ്ചയ്ക്കകം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുരിക്കടി ലയത്തില്‍ മാരിയപ്പനേയും ഭാര്യ ശശികലയേയും രണ്ട് പെണ്‍കുട്ടികളേയും സിപിഎം അവര്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ച് പുറത്താക്കുകയായിരുന്നു. പിന്നീട് സിപിഎം പ്രചരണ കമ്മിറ്റിയുടെ ബോര്‍ഡും കൊടിയും സ്ഥാപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close