Latest NewsNewsGulf

യുവതികളുടെ വീഡിയോ പകര്‍ത്തിയ യുവാവ് യു.എ.ഇയില്‍ വിചാരണ നേരിടുന്നു: പ്രശ്നമായത് വീഡിയോ ഭര്‍ത്താവ് കണ്ടതോടെ

റാസ്‌ അല്‍-ഖൈമ•രണ്ട് യുവതികളുടെ വീഡിയോ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഗള്‍ഫ് പൗരന്റെ വിചാരണ റാസ്‌ അല്‍-ഖൈമ പെരുമാറ്റ ദൂഷ്യ കോടതിയില്‍ ആരംഭിച്ചു.

വടക്കന്‍ എമിറേറ്റിലെ ഒരു കഫേ ഷോപ്പില്‍ വച്ചാണ് ഇയാള്‍ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കോടതി രേഖകള്‍ പറയുന്നു. ഇവരില്‍ ഒരു യുവതി റാസ് അല്‍ ഖൈമ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇയാല്‍ പിടിയിലായത്.

സമ്മതമില്ലാതെ വീഡിയോ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്തതിന് പുറമേ, വീഡിയോയിലെ യുവതികള്‍ക്കെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിനും കേസുണ്ട്.

കോടതില്‍ കുറ്റം നിഷേധിച്ച യുവാവ്, പരാതിക്കാരായ യുവതികള്‍ നേരത്തെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും അന്ന് സമ്മതത്തോടെയാണ് വീഡിയോ പകര്‍ത്തിയാതെന്നും അറിയിച്ചു.

ഇതേ വീഡിയോ പരാതിക്കാരിയായ യുവതിയുമായി താന്‍ പങ്കുവച്ചിരുന്നുവെന്നും യുവാവ് അവകാശപ്പെട്ടു.

തന്റെ ഭര്‍ത്താവ് തന്റെ മൊബൈല്‍ ഫോണില്‍ ഈ വീഡിയോ കാണാനിടയായെന്നും തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടെന്നും വിവാഹമോചനത്തിന്റെ വക്കോളമെത്തിയിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞതായി ചില വൃത്തങ്ങള്‍ പറഞ്ഞു.

കേസ് തുടര്‍ വിചാരണയ്ക്കായി മറ്റൊരു ദിവസത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button