Latest NewsKeralaNews

മുഖ്യമന്ത്രിക്കു സുരക്ഷ ശക്‌തമാക്കുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്‌തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സംസ്‌ഥാനസര്‍ക്കാര്‍ രണ്ടു ബുള്ളറ്റ്‌ പ്രൂഫ്‌ കാറുകള്‍കൂടി വാങ്ങുന്നു. പുതിയ കാറുകള്‍ സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ള വി.വി.ഐ.പികള്‍ക്കായാണു വാങ്ങുന്നത്‌. നിലവില്‍ മുഖ്യമന്ത്രിക്കു മാത്രമാണ്‌ സംസ്‌ഥാനത്തു സെഡ്‌ പ്ലസ്‌ സുരക്ഷയുള്ളത്.

സെഡ്‌ പ്ലസ്‌ സുരക്ഷ ശക്‌തമാക്കുന്നത്‌ സംസ്‌ഥാനത്തു മതതീവ്രവാദവും മാവോയിസവും ശക്‌തിപ്രാപിച്ചെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പ്രകാരമാണ്. ആഭ്യന്തരവകുപ്പിനു ഇതിന്റെ ഭാഗമായി രണ്ടു ബുളളറ്റ്‌ പ്രൂഫ്‌ കാറുകള്‍കൂടി വാങ്ങാനുള്ള ശുപാര്‍ശ ലഭിച്ചു. മിത്‌സുബിഷി പജീറോ സ്‌പോര്‍ട്ട്‌ കാറുകള്‍ വാങ്ങി, വെടിയുണ്ടയേല്‍ക്കാത്ത തരത്തില്‍ പരിഷ്‌കരിക്കും. ഇതിന്‌ ഏകദേശം ഒന്നരക്കോടിയോളം രൂപ ചെലവുവരും. പജീറോ നിലവിലുള്ള മൂന്നു ടാറ്റാ സഫാരി ബുള്ളറ്റ്‌ പ്രൂഫ്‌ വാഹനങ്ങള്‍ക്കു പുറമേയാണു വാങ്ങുന്നത്‌.

ബുള്ളറ്റ്‌ പ്രൂഫ്‌ ടാറ്റാ സഫാരികളില്‍ രണ്ടെണ്ണം കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണുള്ളത്‌. മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കു വിവിധ തലങ്ങളില്‍ ഉയരുന്ന ഭീഷണി കണക്കിലെടുത്താണു യാത്രയ്‌ക്കു ബുള്ളറ്റ്‌ പ്രൂഫ്‌ കാറുകള്‍ നിര്‍ബന്ധമാക്കാന്‍ പോലീസ്‌ തീരുമാനിച്ചത്‌. അതിന്‌ അദ്ദേഹം തയാറാകുമോയെന്നു വ്യക്‌തമല്ല. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക്‌ പുതിയ കാറുകള്‍ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button