Latest NewsKeralaNews

സ്‌കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ

തിരുവനന്തപുരം : സ്‌കൂൾ, കോളേജ് കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ബാലരാമപുരം റസൽപുരം അജീഷ് ഭവനിൽ വയസുള്ള അപ്പി എന്നു വിളിക്കുന്ന അഭിലാഷ് (31)ആണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്. കിള്ളിപ്പാലം ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ സൂക്ഷിച്ച ശേഷം നഗരത്തിലെ സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button