Latest NewsNewsIndia

കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് സമ്മാനവുമായി ബീന കണ്ണൻ

കാഞ്ചിപുരം സാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നി ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍ അദ്ദേഹത്തിന് സമ്മാനം നൽകി. അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രമാണ് സമ്മാനമായി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ ഓഫീസ് സന്ദര്‍ശിച്ചപ്പോഴാണ് കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം തടികൊണ്ടുള്ള ഫ്രെയിമിനകത്ത് ആക്കി ബീനാ കണ്ണൻ നൽകിയത്.

മോദിയെ സന്ദര്‍ശിച്ചതിന്റെയും ചിത്രം സമ്മാനമായി നല്‍കിയതിന്റെയും ചിത്രങ്ങള്‍ ബീനാ കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കുള്ള തന്റെ ആദരമാണിതെന്നും ബിനാ കണ്ണൻ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button