Latest NewsNewsIndia

ബിജെപിയ്ക്ക് വോട്ടു ചെയ്യരുത്: ഗുജറാത്തില്‍ വ്യാപക പോസ്റ്ററുകൾ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് വ്യാപക പോസ്റ്ററുകൾ.പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ ജീവന്‍ വെടിഞ്ഞ യുവാക്കളെ അനുസ്മരിച്ച്‌ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് പോസ്റ്ററിലെ ആവശ്യം. പാട്ടീദാര്‍ സംവരണ പ്രക്ഷോഭത്തിനിടെ മരിച്ച 14 പാട്ടീദാര്‍ യുവാക്കളുടെ ഫോട്ടോകളും പതിച്ച നിലയിലാണ് പോസ്റ്റര്‍.വെള്ളിയാഴ്ചയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

സംവരണം സംബന്ധിച്ച സമുദായത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പുലഭിച്ചതോടെ ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു റാലികളും മറ്റും നടത്തിയിരുന്നു. ഗുജറാത്തില്‍ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി അംഗങ്ങളുടേതായി പത്തോളം വാട്സ്‌ആപ്പ് ഗ്രൂപ്പുകളുണ്ടെന്നും ഓരോ ഗ്രൂപ്പിലും 200 അംഗങ്ങള്‍ വീതം ഉണ്ടെന്നുമാണ് ഗ്രൂപ്പ് അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഈ ഗ്രൂപ്പുകളില്‍ ധാംപൂരിലും സമീപ പ്രദേശങ്ങളിലുമുള്ള യുവാക്കളാണ് അംഗങ്ങളായിട്ടുള്ളതെന്നും റിപ്പോർട്ട് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button