Latest NewsNewsGulf

മസ്‌ക്കറ്റിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളിക്ക് മോചനം

മ​സ്​​കറ്റ്: ചെ​ക്ക്​, കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ലി​ലാ​യി​രു​ന്ന മ​ല​യാ​ളി​ക്കും നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട കുടുംബത്തിനും ഒടുവിൽ മോചനം. പാ​ല​ക്കാ​ട്​ സ്വ​ദേ​ശി അ​ബ്ബാ​സി​നെ ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​ നാ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും ഭാ​ര്യ​യും മൂ​ന്നു​ മ​ക്ക​ളും ചെ​റു​മ​ക​നും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഒ​മാ​നി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന അ​ബ്ബാ​സ്​ വി​വി​ധ ത​രം ബി​സി​ന​സും വി​സ​ക്ക​ച്ച​വ​ട​വും ഫ്ലാ​റ്റു​ക​ൾ മ​റി​ച്ച്​ വി​ൽ​ക്കു​ന്ന ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​ കടക്കെണിയിൽ പെടുകയായിരുന്നു. നിരവധി കേസുകളിൽ അകപ്പെട്ട അബ്ബാസിനെ സ​മാ​ഇൗ​ൽ ജ​യി​ലി​ൽ അടച്ചു.

തുടർന്ന് താ​മ​സ​യി​ട​ത്തിന്റെ വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ കെ​ട്ടി​ട ഉ​ട​മ വ​ന്ന്​ പ്ര​ശ്​​ന​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​തോടെ ഭാ​ര്യ​യും മൂ​ന്നു​ മ​ക്ക​ളും ചെ​റു​മ​ക​നും അടങ്ങുന്ന കുടുംബം ദുരിതത്തിലായി. തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ട് കുടുംബത്തിന്റെ ദയനീയാവസ്ഥ അറിയിച്ചതോടുകൂടി വാ​ട​ക ഒ​ഴി​വാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്നും വെ​ള്ള, വൈ​ദ്യു​തി ചാ​ർ​ജു​ക​ൾ അ​ട​ക്ക​ണ​മെ​ന്നും ഉ​ട​മ ആ​വ​ശ്യ​പ്പെ​ട്ടു. തുടർന്ന് കുടുംബത്തെ നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും അബ്ബാസ് ഇല്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ഇവർ വ്യക്തമാക്കി. തുടർന്ന് മസ്ക്കറ്റിലെ സാമൂഹികപ്രവർത്തകരുടെ നിരന്തര പരിശ്രമത്തിലൂടെ അബ്ബാസിനെയും കുടുംബത്തെയും നാട്ടിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button