Latest NewsNewsIndia

തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളിൽ അല്ല ബാ​ല​റ്റ് പേ​പ്പ​റിൽ വേണമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ : തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളിൽ അല്ല ബാ​ല​റ്റ് പേ​പ്പ​റിൽ വേണമെന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അഖിലേഷ് യാദവ്. വോ​ട്ടിംഗ് യ​ന്ത്ര​ങ്ങ​ളി​ൽ കൃ​ത്രി​മം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളിവുകളിലൂടെ മനസിലാക്കാൻ കഴിയുന്നത്. ​

അ​ടു​ത്തി​ടെ ന​ട​ന്ന യു​പി ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യ​ച്ചി​ട​ങ്ങ​ളി​ലെ​ല്ലാം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ട് സ്ഥ​ല​ങ്ങ​ളി​ൽ ഇ​വി​എ​മ്മി​നു പ​ക​രം ബാ​ല​റ്റാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കാ​ൺ​പു​ർ​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​ർ ഏ​തു ബ​ട്ട​ണി​ൽ വി​ര​ൽ അ​മ​ർ​ത്തി​യാ​ലും വോ​ട്ട് ബി​ജെ​പി​ക്കു​പോ​കു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button