KeralaLatest NewsNewsHighlights 2017

ഉന്നതന്റെ മകന്റെ ചോരത്തിളപ്പില്‍ ജീവച്ഛവമായി, ആറു വര്‍ഷമായി ഉറങ്ങാന്‍ പോലും കഴിയാതെ ഒരു യുവാവ്: കോടതി നഷ്ടപരിഹാരം വിധിച്ചിട്ടും നല്‍കാതെ വീണ്ടും ക്രൂരത: ഇന്‍ഷുറന്‍സില്ലാത്ത പള്‍സറിന്റെ രൂപത്തില്‍ ജീവിത സ്വപ്‌നങ്ങള്‍ നഷ്‌ടമായ അനീഷ്‌ എന്ന യുവാവിന്റെ കഥ ആരുടെയും കണ്ണിനെ ഈറനണിയിക്കും

പത്തനംതിട്ട•ആറുവര്‍ഷം മുന്‍പ് 2011 ഏപ്രിൽ അഞ്ചിന് രാവിലെ അനീഷ്‌ വളരെ സന്തോഷവാനായിരുന്നു, തന്റെ ജീവിതക്കുറിച്ചുള്ള നല്ല പ്രതീക്ഷകളിലായിരുന്നു. രാവിലെ വീടിന്റെ വാര്‍പ്പ് ആണ്. അത്യാവശ്യം വരുമാനമുള്ള ജോലി. രാവിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അനീഷിന്റെ ജീവിത സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒരു വെളുത്ത പള്‍സര്‍ ബൈക്ക് പാഞ്ഞെത്തിയത്. നാലോ അഞ്ചോ വാഹനങ്ങളേയും ഓവർട്ടേക്ക് ചെയ്ത് 100 മൈല്‍ സ്പീഡില്‍ വന്ന ആ ബൈക്കിന്റെ വരവ് കണ്ട് അനീഷ്‌ തന്‍റെ ബൈക്ക് നിര്‍ത്തിയെങ്കിലും ഒന്നു രണ്ടു വാഹനങ്ങളിൽ തട്ടി തട്ടില്ലെന്ന് വന്ന് ഓട്ടോയിലിടിച്ചു നിയന്ത്രണം വിട്ട പള്‍സര്‍ അനീഷിന്റെ മുകളിലേക്ക് പാഞ്ഞുകയറി.

പത്തനംതിട്ട ഓമല്ലൂർ വേദ ആയുർവേദ ഗ്രൂപ്പ് ഉടമസ്ഥൻ ഡോ: രാം മോഹന്റെ ഇളയ മകൻ ഓടിച്ച ബൈക്കാണ് അപകടമുണ്ടാക്കിയത്. തുടർന്ന് ചർച്ചയും, വാഗ്ദാനങ്ങളും. ഇൻഷ്വറൻസില്ലാത്ത ഡോ റാം മോഹന്റ ഉടമസ്ഥതയിലുള്ള വെള്ള പൾസർവണ്ടി കേസിൽ നിന്നും മാറ്റാൻ പത്തനംതിട്ട RTO അന്ന് സമ്മതിച്ചില്ല, ഇടിച്ച ആളെ മാറ്റി ഡോക്ടറുടെ ലൈസൻസുള്ള മൂത്ത പയ്യനെ വച്ച് പോലീസ് കേസെടുത്തു. 26 ദിവസം ആശുപത്രിയിൽ. 7 – 8 ലക്ഷം രൂപ ഇതുവരെ ചിലവായത്രേ. തുടർന്ന് കേസ്. ഇപ്പോള്‍ കഴിഞ്ഞ ആഗസ്റ്റില്‍ 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി വന്നു. എന്നാല്‍ കോടതി വിധിച്ച പണം നാളിതുവരെ നല്‍കിയില്ല. വിധിപകര്‍പ്പ് പോലും നല്‍കാന്‍ റാം മോഹന്‍ തയ്യാറായില്ലെന്നും അനീഷ്‌ പറയുന്നു.

അപകടത്തില്‍ കഴുത്തൊടിഞ്ഞ് നെഞ്ചുംകൂടും തകര്‍ന്ന അനീഷ്‌ ഇപ്പോഴും ദുരിതത്തിലാണ്. നെഞ്ചില്‍ പ്ലേറ്റ് ഘടിപ്പിച്ച് സ്ക്രൂ ചെയ്തിരിക്കുന്നു. ശരീരം ചലിപ്പിക്കുമ്പോള്‍ അസഹനീയമായ വേദനയാണ് ഇതുണ്ടാക്കുന്നത്. അപകടത്തില്‍ കേള്‍വിശക്തിയും നഷ്ടമായി. തന്റെ അവസ്ഥ വിവരിച്ച് അനീഷ്‌ 2016 ല്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

കേസിന്റെ ഇപ്പോഴത്തെ അവസ്ഥ അനീഷിന്റെ വാക്കുകളില്‍

26 ആം വയസ്സിലാണ് എനിക്കാ ദുരന്തം ഉണ്ടാകുന്നത്. പത്തനംതിട്ട ഓമല്ലൂർ വേദ ആയുർവേദ ഗ്രൂപ്പ് ഉടമസ്ഥൻ ഡോ: രാം മോഹന്റെ ഇളയ മകൻ അമിത വേഗത്തിൽ വന്ന് എന്നെ ഇടിച്ചു തെറിപ്പിച്ചു. ലൈസൻസില്ലാത്ത പയ്യൻ. തുടർന്ന് ചർച്ചയും, വാഗ്ദാനങ്ങളും. ഇൻഷ്വറൻസില്ലാത്ത ഡോ റാം മോഹന്റ ഉടമസ്ഥതയിലുള്ള വെള്ള പൾസർവണ്ടി കേസിൽ നിന്നും മാറ്റാൻ പത്തനംതിട്ട ആര്‍.ടി.ഓ അന്ന് സമ്മതിച്ചില്ല, ഇടിച്ച ആളെ മാറ്റി ഡോക്ടറുടെ ലൈസൻസുള്ള മൂത്ത പയ്യനെ വച്ച് പോലീസ് കേസെടുത്തു. 26 ദിവസം ആശുപത്രിയിൽ. 7 – 8 ലക്ഷം രൂപ ഇതുവരെ ചിലവായയി. തുടർന്ന് കേസ്. ഇപ്പോ വിധി വന്നപ്പോൾ 3.5 ലക്ഷം ആണെന്നു തോന്നുന്നെന്നും ആഗസ്റ്റിൽ വിധി വന്നതിന്റെ പകർപ്പ് നൽകാതെ വക്കീല് പോലും ഒഴിഞ്ഞു മാറുന്നു. യുവാവിനെ പല രീതിയിൽ ഡോക്ർ രാംമോഹന്‍ ഉപദ്രവിച്ചുകൊണ്ടേയിരിക്കുന്നുവെന്നും. സഹായിക്കാനായി ഇറങ്ങി തിരിച്ചവർ പോലും റാം മോഹന്റെ പണത്തിന് അടിമയായെന്നുമാണ് യുവാവ് പറയുന്നത്.

നിയമവും മനുഷ്യത്വവുമെല്ലാം ഡോക്ടർ റാം മോഹന്റ പണത്തിൽ മയങ്ങിയിരിക്കുന്നു എന്റെ ആക്സിഡന്റിനു ശേഷം ആയൂർവേദ മെഡിക്കൽ അസോസിയേഷൻ നേതാവും ഇപ്പോൾ സെൻട്രൽ കൗൺസിൽ ഇന്ത്യൻ മെഡിസിൻ അംഗവുമായ അദ്ദേഹം പറയുന്നത് അക്ഷരം പ്രതിയേ അദ്ദേഹത്തിന്റെ പണം ഒരിക്കൽ പറ്റിയവർ അനുസരിക്കൂ.

പാരമ്പര്യ വൈദ്യൻമാർ കേരളത്തിൽ വേണ്ടന്നും ആയൂർവേദ പേറ്റൻറ് മരുന്നുകൾ ജനങ്ങൾ ശീലമാക്കട്ടെയെന്നും ജൂനിയർ ആയൂർവേദ ഡോക്ടർമാർക്ക് മാസം നാലായിരം രുപ മാത്രം ശമ്പളം നൽകിയാൽ മതിയെന്നും ഇരുപതിനായിരം കൊടുക്കേണ്ടതില്ലന്നും തീരുമാനിച്ച ഇദ്ദേഹത്തിന് മുമ്പിൽ എന്തു മനുഷ്യത്വം. എന്തിന് മകന്റെ വണ്ടിക്ക് ഇൻഷ്വറൻസ്. ആയിരം കോടി ആസ്ഥി ഉണ്ടാക്കിയെടുത്തവന്റെയടുത്ത് സാധാരണക്കാരൻ കുരച്ചിട്ട് കാര്യമുണ്ടോ?

ജീവിതം സഹികെട്ടാൽ ആത്മഹത്യ ചെയ്യേണ്ടി വന്നാലും മനുഷ്യത്വമില്ലാത്ത
ആ ഡോക്ടറെ അംഗീകരിക്കാനാകില്ലന്നും തനിക്ക് നീതി നിഷേധിച്ച നിയമത്തിൽ ഇപ്പോഴും പ്രതീക്ഷ ഉണ്ടെനും യുവാവ് പറയുന്നു. ഇപ്പോഴും യുവാവ് നെഞ്ചിനുള്ളിൽ സ്റ്റീൽ പ്ലേറ്റുകളും സ്ക്രൂവുമായി ജോലി പോലും ചെയ്യാനാകാതെ കഴിക്കുകയാണ്.

2016 ല്‍ അനീഷ്‌ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് എഴുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം .

**************

ഇന്ന് ഏപ്രിൽ അഞ്ച് 2016

അഞ്ചു വർഷങ്ങൾക്ക് മുൻപ് 2011 ഏപ്രിൽ അഞ്ചിന് രാവിലെ 7.10 നടന്ന എന്റെ ജീവിതം തകർത്ത ഒരു കഥയാണ് ഞാൻ എഴുതുന്നത്.

സുന്ദരമായ സ്വപ്നങ്ങളുടെ ഭാഗമായി ഓടിട്ട ഞങ്ങളുടെ ഒറ്റമുറി വീട് പൊളിച്ച് മൂന്ന് മുറിയിൽ വാർക്ക വീട് വെയ്ക്കാനായി തട്ട് അടിച്ച് കമ്പി കെട്ടിയിരിക്കുന്നു 2011 ഏപ്രിൽ അഞ്ചിന് രാവിലെ വാർപ്പ് തുടങ്ങണം.എന്നാൽ കുറച്ച് പൈസാ കൂടി ആവശ്യമുണ്ട് ആ സമയത്ത് ഞാൻ ഓമല്ലൂർ പട്ടാള ക്യാന്റീനില്‍ ജോലി ചെയ്തുവരുന്നു , പതിവുപോലെ രാവിലെ ജോലിക്കായുള്ള യാത്രയിൽ ഓമല്ലൂരിലെത്തി ഞാൻ ഓടിച്ചിരുന്ന എന്റെ ബൈക്ക് വേഗം കുറച്ച് നിർത്തിയതേ ഉള്ളു. നാലോ അഞ്ചോ വാഹനങ്ങളേയും ഓവർട്ടേക്ക് ചെയ്ത് 100 മെൽ സ്പീടിൽ ഒരു യോ യോ പയ്യൻ വരുന്നു വലിയ ‘സയലൻസറിന്റെ ശബ്ദവുമുണ്ട് കണ്ടാൽ ഏകദേശം 15 വയസ്സുണ്ടാവണം അവന് മിശ കുരുത്തിട്ടില്ല, ഒന്നു രണ്ടു വാഹനങ്ങളിൽ തട്ടി തട്ടില്ലെന്ന് വന്ന് ഓട്ടോയിലിടിച്ചു അപ്പഴേ അവന്റെ കൺട്രോൾ പോയി നേരെ അവന്റെ പൾസർ ബൈക്ക് എന്റെ നേരെ വെട്ടിച്ചാലും ഇല്ലേലും ആ വെള്ള കളർ പൾസർ എന്റെ ജീവൻ കളയും എന്നു മനസിലാക്കും മുൻപേ എന്റെ ബൈക്കിലേക്ക് ഭീമാകാരമായ ശബ്ദത്തോടെ ഇടിച്ചു കയറി അവന്റെ പൾസർ ബൈക്കും എന്റെ ഗ്ലാമർ ബൈക്കും തവിടുപൊടി പയ്യൻ ഓവർ ടേക്ക് ചെയ്ത വാഹനങ്ങളെല്ലാം റോഡിൽ നിർത്തിയിട്ടിരിക്കുന്നു ആ ഡ്രൈവർമാർ ഓടി വന്ന് എന്നെ കോരിയെടുത്തു എന്റെ കണ്ണുകൾ മങ്ങുന്നു മൂക്കിലൂടെ ചോര ചീറ്റുന്നു ചേട്ടാ എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടു പോകു എന്ന് ഞാൻ പറയുന്നുണ്ട് പിടലി എനിക്ക് തിരിക്കാനാകുന്നില്ല ഒടിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി എന്റെ അടുത്ത് നിൽക്കുന്നവരെ എനിക്ക് തിരിച്ചറിയാം എല്ലാം പരിചയക്കാരായ നാട്ടുകാർ ഏതോ ഒരു കാക്കിയിട്ട ഡ്രൈവർ ആ യോ യോ പയ്യനെ മർദ്ദിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

അവനേ ഒന്നും ചെയ്യല്ലേ അവനേകൂടി ആശുപത്രിയിലാക്കണേ എന്ന് ഞാൻ പറഞ്ഞു എന്നെ ആശുപത്രിയിലാക്കാനായി പായുന്ന വാഹനത്തിന്റെ ഡ്രൈവർ പറയുന്നുണ്ട് അവന് ഒരു പോറൽ പോലുമില്ല ഇന്നലെയും ഇതേ പോക്കാരുന്നു ബെറ്റ് വെച്ച് 20 മിനിറ്റ് കൊണ്ട് 40 KM അകലെ ചെന്നവനാണെന്ന് അവിടെ പറയണെ കേട്ടൂ പോലും എൻട്രൻസ് കോച്ചിങ്ങ്ന് പഠിക്കുന്ന ചെക്കനാണെനും ഏതോ കാശുള്ള വീട്ടിലെ പയ്യനാ പോലും ഇവനൊത്തെ ഇത് സ്ഥിരം പരിപാടിയാണെന്നും.

എന്നെ ആദ്യം എത്തിച്ച ആശുപത്രി വേദാ (ഓമല്ലൂർ) ആയിരുന്നു , സിസ്റ്റർ വന്നു ഐ സോ മറ്റോ വച്ചു ഒരു ഡോക്ടർ റാം മോഹൻ വന്നു എന്റെ പരിചയക്കാരും സുഹൃത്തുക്കളുടെയും ബഹളം ഹോസ്പിറ്റലിൽ കൂടി വന്നു പ്രമുഖ രണ്ട് രാഷ്ട്രിയ പാർട്ടി നേതാക്കളും എന്റെയടുത്ത് ഓടിയെത്തി അതിൽ ഒരാളോട് ഞാൻ പറഞ്ഞു ചേട്ടാ ഒരു കൊച്ചു പയ്യനാ വന്നിടിച്ചത് അവന്റ വീട്ടിലിറയിക്കണം ശരിയെന്ന് ബി.എം.എസ്സ് ജില്ലാ നേതാവ് പുറത്തേക്ക് പോയപ്പോൾ എന്റെ അടുത്ത് നിന്ന സിസ്റ്റർ പറഞ്ഞു റാം മോഹൻ ഡോക്ടറുടെ ഇളയ മകനാ പയ്യൻ അവൻ ദോ ലവിടെ ഇരിപ്പുണ്ട് കൈയ്യിലേ തൊലി പോയി ഇതൊന്നും അവന് പുത്തരിയല്ലന്നും.

ഡോക്ടർ കേൾക്കാതെ എന്നോട് പറഞ്ഞ അവരോട് ഞാൻ ചോദിച്ചു സിസ്റ്റർക്ക് ശമ്പളം തരുന്ന ഡോക്ടറുടെ മോനെ കുറ്റം പറയാമോന്ന് ,അവരുടെ മറുപടി ഇങ്ങനാരുന്നു മക്കളെ കെട്ടഴിച്ചുവിടരുതെന്ന് . ഒന്നു പുറത്തു പോയി തിരിച്ചു വന്ന റാം മോഹൻ ഡോക്ടർ (ആയുർവേദ ) എന്റെ അടുക്കൽ വന്ന ശേഷം പറഞ്ഞു.

അനീഷ് രാജ് നിങ്ങളുടെ തോൾ ഡിസ് ലൊക്കേറ്റായിട്ടുണ്ട് ഞങ്ങളുടെ തിരുമുകാരനെ വിളിച്ചിട്ടുണ്ട് പിടിച്ചിടാമെന്ന്. ഞാൻ പറഞ്ഞൂ Xray എടുത്തിട്ട് നമുക്കാലോചിക്കാമെന്ന്. എനിക്ക് പത്തനംതിട്ട ഗവ. ഹോസ്പിറ്റലിൽ പോകണമെന്ന്, അപ്പോൾ ഡോക്ടർ റാംമോഹന്റെ ഉപദേശം ജിയോ ഹോസ്പിറ്റലിൽ പോകാമെന്ന് ,ശരി ഞാൻ ചോദിച്ചു ഡോക്ടറുടെ മകന് കുഴപ്പം വല്ലതും ,എ യ് – ഇല്ല എന്ന് ഞെട്ടലോടെ പറഞ്ഞ അദ്ദേഹത്തോട് എന്റെ മൂക്കിൽ നിന്നും ചോര ഇപ്പോഴും വരുന്നുണ്ടെല്ലോ വേഗം ഒരു ആമ്പുലൻസ് അറേഞ്ച് ചെയ്ത് തരുമോ എന്ന ചോദ്യത്തിന് വേണ്ട അനിഷ് എന്റെ കാറിൽ പോകാമെന്നായി ജിയോ ഹോസ്പിറ്റലിക്കുള്ള യാത്രയിൽ ഞാൻ പറഞ്ഞു മുത്തൂറ്റിലോട്ട് വണ്ടി കയറ്റാൻ, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ എത്തി സ്കാനിങ്ങിൽ പിടലിയിലും തലയിലും ഗുരുതര പരിക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ ഡോക്ടർമാർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ രക്ഷകർത്താക്കളോടും കൂട്ടുകാരോടും ആവശ്യപ്പെട്ടു.

എന്റെ അച്ഛനും അമ്മയും അനുജനും ഒക്കെ അപ്പോഴേക്കും അടുത്തെത്തിയിരുന്നു. ഉടൻ തന്നെ ആമ്പുലൻസിൽ തിരുവല്ല പുഷ്പഗിരിയിലേക്ക് മാറ്റി MRl Scan ചെയ്യാനായി സഹായത്തിനായി കൂട്ടുകാരായ സുരേഷ് ചേട്ടനും വിനോദ് ,സുധീഷ് സുഗദൻ , ഹരീഷ്,Satheesh ഉണ്ടായിരുന്നു lCU ൽ അഡ്മിറ്റ് ചെയ്തു ,ഒരു കുർത്തയിട്ട മുടി ബോബ് ചെയ്ത കറുത്ത കണ്ണട വച്ച ഒരു ചെറുപ്പക്കാരി ഡോക്ടറും 7 അംഗ ഡോക്ടർ സംഘത്തിനുമായിരുന്നു മേൽനോട്ടം ഓർത്തോ ന്യൂറോ ടീം ആയിരുന്നു അവർ ആലേഡി ഡോക്ടറോട് വെള്ളം ചോദിച്ച എന്നോട് അവർ പറഞ്ഞു മോനേ ബ്ലീഡിംഗ്‌ ഉള്ളപ്പോൾ വെള്ളം തന്നാൽ നീ ശർദ്ദിക്കും അൽപം കുഴപ്പമുണ്ട് പിടലി ഒടിഞ്ഞിട്ടുണ്ട് തോൾ തകർന്നിട്ടുണ്ട് ഒരു മണിക്കൂറിനുള്ളിൽ വേദന കുറയും ഇൻജക്ഷൻ എടുത്തിട്ടുണ്ട് ഡോക്ടറോട് ഞാൻ പറഞ്ഞു പുറത്ത് അമ്മയോടും അച്ഛനോടും സീരിയസ് എന്ന് പറയരുത് ആമ്പുലൻസിൽ കയറ്റിയപ്പോൾ അമ്മേ കുഴപ്പമൊന്നും ഇല്ല. ഇപ്പോൾ വരാം ദേ തിരുവല്ല വരെ പോയി വരാം എന്നേ പറഞ്ഞുള്ളൂ അപ്പോൾ എന്റെ സഹപ്രവർത്തകൻ Akhil Devന്റ കണ്ണ് നനയുന്നന്നും മുത്തൂറ്റിൽ വച്ച് കണ്ടിരുന്നു എന്റെ അനുജൻ അമ്മക്കും അച്ഛനുമൊപ്പം ഉണ്ട് അവനോട് വേണേ ഡോക്ടർ പറഞ്ഞോളൂ B Sc Nurseing കഴിഞ്ഞതാവൻ. ആശുപത്രിക്ക് പുറത്ത് എന്റെ കൂട്ടുകാരും ബന്ധുക്കളും കാത്തിരുന്നു റിസൽട്ട് വന്നു ഷോൾഡർ തരിപ്പണമായി നെഞ്ചിനും ഷോൾഡറിനും ഇടക്കുള്ള ക്ലാവിക്കിൾ ( ബ്യൂട്ടി ബോൺ) നുറുങ്ങി പോയി ഇതൊക്കെ ഓർത്തോ ഡിപ്പാർട്ട്മെന്റിൽ ചെയ്യാം നേസൽ ബോൺ പൊട്ടിയതാണ് മൂക്കിലൂടെ ചോര വന്നത് തലക്ക് കുഴപ്പമില്ല Spinel Codil C5 മുട്ടിയിരിക്കുന്നു ENT Dr ഉം Neuro, ORTHO Dr മാരും പറയുന്നത് ഞാൻ കേട്ടു C5 ന് കുഴപ്പം ഉള്ളതുകൊണ്ട് Neuro ICU യിൽ മാസങ്ങളോമോ ശരിയാകും വരെയോ കിടക്കേണ്ടി വരുമത്രേ ചുരുക്കി പറഞ്ഞാൽ സുഷ്മനാ നാഡിയിൽ C 5 എന്ന ഡിസ്ക് മുട്ടിയിരിക്കുന്നതായി MRl ൽ കാണുന്ന ഞാൻ ഇങ്ങനെ സന്തോഷത്തോടെ സംസാരിച്ചിരിക്കുന്നതും ജീവിച്ചിരിക്കുന്നതിലാണ് ഡോക്ടർമാർക്ക് അത്ഭുതം ICUലെ സിസ്റ്റർ മാർക്ക് എന്നോട് ദയ കൂടി തുടങ്ങി.

അതിലൊരു സിസ്റ്റർ വഴി ഞാൻ പുറത്തുള്ളവരോട് ആശയങ്ങൾ പങ്കുവെയ്ക്കും. പുഷ്പഗിരി
മെഡിക്കൽ കോളേജിൽ 50 ലക്ഷം വീതം തലവരി പണം കൊടുത്ത് MBBS ന്സീറ്റു നേടിയ 2 പേർ എന്നെ ഇടിച്ചിട്ട പയ്യന്റെ ബന്ധുക്കളായ ചേട്ടത്തിമാരാണെന്നു കൂടി അറിഞ്ഞപ്പോൾ എന്റെ ഉള്ള ജീവനും പോയ പോലെ തോന്നി.

ഇനി വേദന തിന്ന് എത്ര കാലം കിടക്കേണ്ടി വരുമെന്ന ചിന്തയിലും ലളിതാസഹസ്രനാമങ്ങൾ അറിയാവിധത്തിലൊക്കെ ചൊല്ലാൻ തുടങ്ങി എന്തോ കുറച്ച് ദിവസങ്ങൾക്ക് ശേഷം സാഹചര്യത്തിൽ പിടലി തിരിക്കാൻ സാധിച്ച എനിക്ക് ഭേദമായപോലെ തോന്നി കണ്ടിരുന്ന നേഴ്സ് ഡോക്ടറെ വിളിച്ചു കൈ പിടിച്ചു നോക്കി സ്വാധിനകുറവുണ് ഉടൻMRI എടുത്തു ഭാഗ്യത്തിന്c5 ഡിസ്ക് യഥാർത്ഥ രീതിയിൽ വീണിരിക്കുന്നു പെട്ടന്ന് കോളർ ഊരി ന്യൂറോ ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേ പ്രകാരം ഓർത്തോ റൂമിലേക്ക് മാറ്റി-

എന്നെ കാണാൻ കൂട്ടുകാരുടെ ബഹളമായി ചലിക്കാൻ പറ്റാതെ കിടക്കുമ്പോഴും എന്റെ എല്ലാ വരോടുമുള്ള സംസാരത്തിന് കുറവില്ലാരുന്നു .ദിവസങ്ങൾക്ക് മുൻപ് ആക്സിഡന്റ് പറ്റിയ ദിവസം വാർക്കേണ്ടിയിരുന്ന വീട് കമ്പി കെട്ടിയ അതേ അവസ്ഥയിൽ തന്നെ നിൽക്കുന്നു . ഇനി ഓർത്തോ സർജൻമാർ എന്റെ നെഞ്ച് കീറി കമ്പിയും സ്ക്രൂവും ഇട്ട് ഞാൻ എഴുന്നേറ്റ് നടന്നിട്ടു വേണം വീടിന്റെ ബാക്കി പണി ചെയ്യാൻ ,വീടു പണിക്കുള്ള പണമെല്ലാം ആശുപത്രിയിൽ ചിലവായി തുടങ്ങി .തുടക്കത്തിൽ ഉഷാറായി ആശുപത്രി കാര്യങ്ങൾ നോക്കാൻ ഉത്സാഹം കാണിച്ച റാം മോഹൻ ഡോക്ടറും ദിവസം മുഴുവനും ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത അവസ്ഥ, അവസാനം ഞാൻ കേസ് കൊടുക്കാൻ തീരുമാനിച്ചൂ പത്തനംതിട്ട പോലീസ് കേസ് എടുത്തു എന്നെ ഇടിച്ചിട്ട വാഹനവും എന്റെ വാഹനവും തൂത്തുവാരി കസ്റ്റഡിയിലെടുത്തു RTO വിശ്വനാഥൻ സാർ നേരിട്ട് മിനിറ്റുകൾക്കകം പോലീസ് സ്റ്റേഷനിലെത്തി തെളിവെടുത്തു,പരിവാരങ്ങളുടെ അകമ്പടിയോടെ എന്നെ കാണാൻ വന്ന റാം മോഹൻ ഡോക്ടറിനൊപ്പം മകനെ വ്യക്തമായി മനസിലായി , എന്നെ ഇടിച്ചിട്ട ആ പയ്യൻ അല്ലേ ഇതെന്ന ചോദ്യത്തിന് മറുപടിയായി റാംമോഹൻ ഡോക്ടർ പറഞ്ഞു അവന് ലേണേഴ്സ് ലൈസൻസ് ഉണ്ട് പോലും മറുപടിക്കൊപ്പം നിങ്ങൾ ഇനി കേസിനുപോയാലും കുഴപ്പമില്ല ഇൻഷുറൻസ് കമ്പനിക്കാർ നോക്കിക്കോളുമത്രേ എന്ന പുശ്ച ഭാവത്തിലുള്ള വാക്കുകൾ മരണം നേരിൽ കണ്ട എന്നെ കളിയാക്കുന്ന റാംമോഹൻ ഡോക്ടറുടെ മാനസികാവസ്ഥ മനസിലാക്കിത്തന്നു. അവിടെയും അയാൾക്ക്‌ പണത്തോടുള്ള ഭ്രമം മാത്രം . എന്തേ ഞങ്ങളുടെ ഫോൺ എടുക്കാഞ്ഞതെന്ന മറുപടിക്ക് കാരണം കൂടെയുള്ള അദ്ദേഹത്തിന്റെ അസിസ്റ്റൻറ് ഡോ :പറഞ്ഞത് കേരളത്തിലെ ആയുർവേദ ഡോക്ടർമാരുടെ അസോസിയേഷൻ നേതാവായി മത്സരിച്ചു ജയിക്കാനുള്ള പടയൊരുക്കത്തിലാണെന്നാ ,ഇനി അദ്ദേഹത്തെ വിളിക്കണ്ടന്ന് അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞു ,എന്റെ സഹോദരിയുടെ വിവാഹത്തിനായി മാറ്റി വച്ച പണം എന്റെ തുടർചികിത്സക്കായി വീട്ടുകാർ ചിലവഴിച്ചു തുടങ്ങി ,ഉടൻ ഞാൻ സുഹൃത്തുക്കളെ വിളിച്ചു Accident Case FIR എഴുതി എന്റെ ഉടമസ്ഥതയിലുള്ള ബൈക്കും Dr: RAM MOHAN ന്റ ഉടമസ്തതയുള്ള വെള്ള പൾസർ ബെക്കും വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ തന്നെ.മിനിറ്റുകൾക്കകം രണ്ടു കൂട്ടരും ബൈക്കിന്റെ രേഖകൾ പത്തനംതിട്ട RTO യുടെ മുൻപിലെത്തിച്ചപ്പോൾ ആ വാർത്ത കേട്ട് ഞാൻ ഞെട്ടി എന്നെ ഇടിച്ച ബൈക്കിന് ഇൻഷ്വറൻസും ഇല്ല പിന്നെ ചെക്കന് ലൈസൻസും ഇല്ലന്ന് പ്രത്യേകം പറയണ്ടല്ലോ. വിദേശികളോടും സ്വദേശികളോടും പണം വാങ്ങാനായി ബിസിനസ്സ് നടത്തുന്ന അധികാരങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി മാത്രം പണം ചിലവാക്കുന്ന ഇത്തരക്കാർക്ക് സ്വന്തം മകൻ കൊണ്ടു നടക്കുന്ന വാഹനത്തിന് ഇൻഷ്യറൻസ് എടുക്കാൻ 1000 രൂപ മുടക്കാൻ വയ്യ ,കഷ്ടം തോന്നി എനിക്ക്, നഷ്ടപ്പെട്ടത് എനിക്ക് തന്നെയാണ്
Mr: റാം മോഹൻ നിങ്ങൾ തകർത്തത് എന്റെ ജീവിത സ്വപ്നങ്ങളാണ് ,നിങ്ങളുടെ മകൻ എന്റെ നെഞ്ചിൽ കയറ്റിയ വണ്ടി കാരണം എനിക്ക് നഷ്ടപെട്ടത് അന്ന് 29000 മാസ വരുമാനമായികിട്ടിക്കൊണ്ടിരുന്ന ജോലിയുമാണ്, പെട്ടന്ന് വീടു പണി പൂർത്തിയാക്കേണ്ടി വന്നതിനാലും, സഹോദരിയുടെ പെട്ടന്നു വന്ന വിവാഹത്തിനായി നാലു ലക്ഷം രൂപ തുമ്പമൺ ഗ്രാമീണ ബാങ്കിൽ നിന്നും ലോൺ ചോദിച്ച് നടന്ന് കല്യാണത്തിന് രണ്ടു ദിവസം മുൻപ് പാസാക്കിയെടുക്കേണ്ടി വന്ന തിന്നാൽ ചെക്കനെപ്പറ്റി അന്വേഷിക്കാനോ എനിക്ക് കൂടതൽ യാത്രയോ പറ്റാത്തതിനാലും സഹോദരിയുടെ വിവാഹവും നടന്ന ശേഷം സഹോദരിയുടെ വിവാഹ ശേഷം നാലാംനാൾ വിവാഹ ജീവിതം പോലും പിരിക്കേണ്ടി വന്നു .അന്നത്തെ ആക്സിഡന്റിന് ശേഷം ഇന്ന്5 വർഷം പിന്നിട്ടിട്ടും ഞാൻ ഒന്നു നേരെ ഉറങ്ങിയിട്ടില്ല ഒരു രാത്രിയിലും ഇന്നുവരെ പലപ്പോഴും രാത്രി വൈകിയും സോഷ്യൽ മീഡിയയിൽ ഓൺലൈനിൽ എഴുതുന്ന എന്നോട് പലരും ചോദിക്കും ഉറക്കമില്ലേന്ന്. ഞാൻ ഇന്നുവരെ പറഞ്ഞിട്ടില്ല എന്നെ ഒരു ഏപ്രിലിൽ ഫൂളാക്കിയ റാം മോഹനെപ്പറ്റി നിങ്ങൾ ശരിക്കും തകർത്തത് എന്റെ കേഴ്വി ശക്തിയോ ബൈക്ക് ഓടിക്കാനുള്ള ആരോഗ്യത്തെയോ മാത്രമല്ല അഞ്ചു വർഷത്തെ എന്റെ ഉറക്കവും എട്ടു സ്ക്രൂ ഇട്ടിരിക്കുന്ന പ്ലെയ്റ്റ് നെഞ്ചിൽ ഞരമ്പോട് ചേർന്ന് വേദനിപ്പിക്കുന്ന വേദനയിലും നിങ്ങൾക്ക് ഇത്രയും നാൾ എന്നെപ്പറ്റി ഒന്നു അന്വേഷിക്കുവാൻ പോലും തോന്നിയില്ലല്ലോ നിങ്ങളുടെ മകൻ കാരണം ജീവിത സ്വപ്നങ്ങൾ തകർന്ന 32 വയസ്സുള്ള എന്നെപലപ്പോഴും ഉറക്കമില്ലാത്ത രാത്രിയിൽ ചിന്തിപ്പിച്ചിട്ടുണ്ട് നിങ്ങളുടെ ഉമ്മറത്ത് കെട്ടി തൂങ്ങി ഞാനങ്ങ് ചത്താലോ എന്ന് പോലും, അപ്പോഴും മക്കളേ ഉറക്കം വരുന്നില്ലേ എന്ന എന്റെ അമ്മയുടെ വാക്കുകളും എന്റെ സഹോദരങ്ങളുടെ അവസ്ഥയുമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്, ശരിക്കും സഹികെട്ടൂ ജീവിതത്തിൽ …

“ഇനി ഒന്നു കൊന്നു തന്നുടെ എന്നെ “ഇല്ലെങ്കിൽ സഹികെട്ടാൽ ഇനിയും ഞാൻ എഴുതും …
Mr. റാംമോഹൻ സാറെ പദവിയിൽ നിങ്ങൾക്ക് കേരളത്തിലെ ആയൂർ ഡോക്ടർമാരുടെ സംഘടനയുടെ നേതാവും ലീഗൽ തലവനുമൊക്കെയായേക്കാം ( State Executive Committee Member & Legal Cell convenor പിന്നെAyurveda Medical Association of india Member )മക്കളുടെ വേഗത്തിലുള്ള പോക്ക് കണ്ടെത്താനാത്ത നിങ്ങൾ ശരിക്കും ഏപ്രിൽ ഫൂളാക്കിയത് നിങ്ങളുടെ മകനെയാണ് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം ,(FIR No: 256 -8. 4. 2011കേസ് ഇപ്പോൾ ബഹുമാന്യ Jud 1st class Magistrat Court പത്തനംതിട്ടയിലാണ് ) FIR ൽ വന്നപ്പോൾ വാഹനം ഓടിച്ചത് നിങ്ങളായി.

എനിക്ക് ഇനി ഒരു ജീവിതം വേണ്ട, അതു കൊണ്ടു തന്നെയാണ് ഞാൻ വിവാഹ ജീവിതത്തിൽ നിന്നു പോലും ബുദ്ധിപൂർവ്വം പിൻ മാറിക്കൊണ്ടിരിക്കുന്നത് വിവാഹം ഉറപ്പിക്കാനായി ആലോചനകൾ വരുമ്പോഴും പെൺകുട്ടിയോട് എന്റെ അവസ്ഥ പറഞ്ഞു അങ്ങനെ പിൻമാറി പോയ വിവാഹ ആലോചനകൾ പോലും ഉണ്ടായിട്ടുണ്ട്. എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ഡോക്ടറേ നിങ്ങൾ എന്നെ മറന്നാലും എനിക്ക് നിങ്ങളെ ഒരിക്കലും മറക്കനാവില്ല. അതുപോലെ 2011 April 5 എന്ന ദിവസവും7:10 Am എന്ന സമയവും എന്റെ ആശുപത്രി ജീവിതത്തിന് കാവൽ ഇരുന്ന എന്റെ പ്രിയപ്പെട്ട രക്ഷിതാക്കളുടെയും കൂട്ടുകാരുടെയും കണ്ണിൽ നിന്ന് വീണ കണ്ണിരും….

ഇതു വായിക്കുന്ന ഒരു രക്ഷിതാക്കൾക്കും സ്വന്തം മക്കൾക്ക് വാഹനം ഓടിക്കാൻ പ്രായമാകുന്നതിന് മുൻപ് എടുത്താൽ പൊങ്ങാത്ത പൾസർ ബൈക്കും വാങ്ങിക്കൊടുത്തു കമ്പനി പോലും അടിക്കാത്ത വെള്ളകളർ അടിച്ച് അപകടകരമാം വിധം പബ്ല്ളിക് റോഡിലോട്ട് ഇറക്കിവിടാൻ തോന്നാതിരിക്കട്ടെ…
വേദനയോടെ

Aneesh Raj
Mob: 94470845 45
98951145 45

 

shortlink

Related Articles

Post Your Comments

Related Articles


Back to top button