KeralaLatest NewsNews

വിപ്ലവ ഗാനങ്ങള്‍ക്കു വിട; സി.പി.എം. സമ്മേളനവേദിയില്‍ ഇപ്പോള്‍ ജിമിക്കി കമ്മല്‍

കൊച്ചി: സി.പി.എം. സമ്മേളനവേദിയില്‍ വിപ്ലവഗാനങ്ങള്‍ക്കുപകരം ഇപ്പോള്‍ മുഴങ്ങുന്നത് ജിമിക്കി കമ്മല്‍. സമ്മേളനങ്ങള്‍ ജനശ്രദ്ധയാകര്‍ശിക്കുന്നതിന് വേണ്ടിയാണ് സക്ഷങ്ങള്‍ ചെലവിട്ട് ഗാനമേളയും ആഘോഷങ്ങളും നടത്തുന്നത്. സാധാരണം ജില്ലാസമ്മേളനങ്ങള്‍ മുതലാണ് കലാപരിപാടികളും മറ്റും സംഘടിപ്പിക്കുന്നത്. എന്നാല്‍ ആ രീതികളൊക്കെ പാടെ തുടച്ചുമാറ്റിയിരിക്കുകയാണിപ്പോള്‍. ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കല്‍ സമ്മേളനങ്ങളും ഏരിയാ സമ്മേളനങ്ങളുമെല്ലാം ഇപ്പോള്‍ ഇത്തരത്തിലാണ് ആഘോഷിക്കുന്നത്.

രക്തസാക്ഷി അനുസ്മരണം, റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, മറുപടി, അഭിവാദ്യം അര്‍പ്പിച്ച് പിരിയല്‍ ഇതൊക്കെയായിരുന്നു സാധാരണയായി സമ്മേളനങ്ങളില്‍ നടക്കാറുണ്ടായിരുന്നത്. ഏരിയാ സമ്മേളനങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും വിപ്ലവഗാനം മാത്രമായിരിക്കും ഇത്തരം യോഗങ്ങളില്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥാനം ജിമിക്കി കമ്മല്‍ പോലെയുള്ള അടിച്ചുപൊളി പാട്ടുകള്‍ക്കായി.

എന്നാല്‍ സമ്മേളനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ നടത്തണമെന്ന പുതിയ നിര്‍ദേശം വന്നതോടെയാണ് എല്ലാവരും ഇത്,തരം രീതികളിലേക്ക് മാറിയത്. ആളുകളെ ആകര്‍ഷിക്കാന്‍ കലാപരിപാടികള്‍ നിര്‍ബന്ധമായി നടത്തണമെന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം. ലോക്കല്‍ സമ്മേളനങ്ങള്‍ പോലും ഗാനമേളയുടെ അകമ്പടിയോടെയാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.എംന്റെ നിലവിലെ ഒട്ടുമിക്ക സമ്മേളനങ്ങള്‍ക്കും പ്രമുഖ ഗാനമേള ട്രൂപ്പുകളും മറ്റുമുള്ള കലാപരിപാടികല്‍ സര്‍വസാധാരണമാണ്.

രണ്ടുദിവസം നടക്കുന്ന സമ്മേളന വേദികളില്‍ രണ്ടുദിവസവും വെകുന്നേരം പരിപാടികള്‍ സംഘടിപ്പിച്ചവരുമുണ്ട്. ഇടുക്കി ജില്ലയിലെ ഒരു ഏരിയാസമ്മേളനം നടന്നത് നാടന്‍പാട്ടിന്റെയും ഗാനമേളയുടെയും അകമ്പടിയോടെയാണ്. മൂവാറ്റുപുഴയ്ക്കു സമീപം ഒരു ഏരിയാസമ്മേളനത്തിനായി പാര്‍ട്ടി ഓഫീസും പരിസരവും അലങ്കാരബള്‍ബുകള്‍ കൊണ്ടു നിറച്ചാണു നേതാക്കളെ സ്വീകരിച്ചത്. സി.പി.എം സമ്മേളനങ്ങള്‍ പണക്കൊഴുപ്പിന്റെയും ആഡംബരത്തിന്റെയും വേദിയായി മാറിക്കഴിഞ്ഞു.

എന്നാല്‍ ഈ ഒരു പ്രവണതയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്വരച്ചേര്‍ച്ചയുണ്ട്. കൂടാതെ പല പരിപാടികളുടെയും രഹസ്യ സ്‌പോണ്‍സര്‍മാര്‍ സ്ഥലത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണെന്നും പരാതിയ ഉയരുന്നുണ്ട്. പരാതി പറഞ്ഞാല്‍ സ്ഥാനം തെറിക്കുമെന്ന കാര്യത്തില്‍ സംശയമില്ലാത്തതുകൊണ്ടാണ് ആരും ഇത് പരസ്യമായി പുറത്ത് പറയാത്തത്. മേല്‍കമ്മിറ്റികളുടെ അജന്‍ഡ അനുസരിച്ചാണു സമ്മേളനങ്ങള്‍ നടത്തുന്നതെന്നും സെക്രട്ടറിമാരെപ്പോലും മുന്‍കൂട്ടി നിശ്ചയിച്ചാണു പല സമ്മേളനങ്ങളും നടക്കുന്നതെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button