CricketLatest NewsNewsSports

ഡക്കിനു ഔട്ടായിട്ടും റിക്കോര്‍ഡ് സ്വന്തമാക്കി ദിനേശ് കാര്‍ത്തിക്

ധര്‍മ്മശാല: ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് ശ്രീലങ്കന്‍ ബൗളര്‍മാര്‍ കാഴ്ച്ചവച്ചത്. കേവലം രണ്ടു ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ മാത്രമാണ് മത്സരത്തില്‍ രണ്ടക്കം കണ്ടത്. നാലു പേര്‍ പൂജ്യത്തിനും മടങ്ങി. പക്ഷേ ഡക്കിനു ഔട്ടായിട്ടും റിക്കോര്‍ഡ് നേടിയാണ് ദിനേശ് കാര്‍ത്തിക് പോയത്. 18 പന്തുകളാണ് മത്സരത്തില്‍ കാര്‍ത്തിക് നേരിട്ടത്. കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന് റിക്കോര്‍ഡ് ഇതോടെ ദിനേശ് കാര്‍ത്തികിനു ലഭിച്ചു.

ഏറ്റവും അധികം പന്ത് നേരിട്ട് റണ്‍ എടുക്കാതെ ഔട്ടായതിന്റെ ലോക റിക്കോര്‍ഡ് വെസ്റ്റ് ഇന്ത്യന്‍ താരം റുണാക്കോ മോര്‍ട്ടനു സ്വന്തമാണ്. 31 പന്തുകളാണ് താരം നേരിട്ടത്. 112 റണ്‍സ് മാത്രമാണ് ധര്‍മ്മശാലയില്‍ ഇന്ത്യക്കു നേടയാനായത്.

shortlink

Related Articles

Post Your Comments


Back to top button