KeralaLatest NewsNews

ഗാന്ധി വധം നടത്തിയത്‌ ആർ എസ് എസ് എന്ന് ആവർത്തിച്ച് ദീപ നിഷാന്ത്: പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എഴുത്തുകാരൻ

സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന സംഘപരിവാർ വിരുദ്ധ എഴുത്തുകാരിയായ ദീപ നിശാന്തിനെ പരസ്യ സംവാദത്തിനു വെല്ലു വിളിച്ചു സംഘപരിവാർ അനുകൂല എഴുത്തുകാരൻ ഷാബു പ്രസാദ്. ‘ലോകത്ത് ഒരു ഭീകരവാദസംഘടനയും മെമ്പർഷിപ്പ് രജിസ്റ്ററും വച്ചല്ല പ്രവർത്തിക്കാറ്. നിങ്ങളുമല്ല. കൊല്ലാൻ വിടുന്നതിനു മുമ്പ് സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു എന്നങ്ങോട്ട് പ്രസ്താവിച്ചാൽ മതി. അംഗത്വം തന്നെ ഇല്ലാത്തിടത്തുനിന്നും എങ്ങനെ പുറത്താക്കാനാണ്. കൽബുർഗിയെ, പൻസാരെയെ, ധബോൽക്കറെ, ഗൗരിയെ ഒന്നും കൊന്നത് ‘സാങ്കേതികമായി’ നിങ്ങളല്ല. കാരണം എതിരെ തെളിവുകൾ ഉണ്ടാകാതിരിക്കാൻ മാത്രം ശക്തരായ ക്രിമിനൽ സംഘമാണ് നിങ്ങൾ.’ എന്ന് ദീപ പറയുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടന തന്നെയാണത്. നജീബിനെ കാണാതായിട്ട് വർഷം ഒന്നുകഴിഞ്ഞു. അതും നിങ്ങൾക്കറിയില്ലായിരിക്കാം. പക്ഷേ കൊല്ലപ്പെട്ടവരും ഇല്ലാതാക്കപ്പെട്ടവരുമായ മനുഷ്യരൊക്കെയും നിങ്ങൾക്കെതിരായിരുന്നു എന്നും ആരോപിക്കുന്നുണ്ട്. ദീപയുടെ പോസ്റ്റിൽ തന്നെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചാണ് ഷാബു പ്രസാദിന്റെ കമന്റ്. യാഥാർഥ്യങ്ങളെന്താണെന്നു കാട്ടി ഷാബു പ്രസാദ് എഴുതിയ ‘ഗാന്ധിവധം അവഗണിക്കപ്പെട്ട നാൾ വഴികൾ’ എന്ന ഒരു പുസ്തകം തന്നെ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എന്തായാലും വെല്ലുവിളി ഇതുവരെ ദീപ നിഷാന്ത് ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button