KeralaLatest NewsNews

ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുത്: ഹൈക്കോടതി

കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാല്‍ ജാമ്യക്കാര്‍ക്ക് അമിത പിഴ ചുമത്തരുതെന്ന നിയമവുമായി ഹൈക്കോടതി. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകള്‍ കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. പ്രതി ഹാജരാകാത്തതിന് ജാമ്യക്കാരായ കൊല്ലം വെളിയം സ്വദേശി സഹദേവന്‍, വെളിനെല്ലൂര്‍ സ്വദേശി ബാബു എന്നിവര്‍ക്ക് കൊല്ലം അഡി. സെഷന്‍സ് കോടതി ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പുതിയ നയം വ്യക്തമാക്കിയത്.

പിഴ ചുമത്താനുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി പിഴത്തുകഒരു ലക്ഷത്തില്‍ നിന്ന് 5000 രൂപ വീതമാക്കി കുറച്ചു. ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയ അഡി. സെഷന്‍സ് കോടതിയുടെ നടപടി കഠിനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button