Latest NewsNewsIndia

എം.ആര്‍.പിയേക്കാള്‍ കൂടുതല്‍ വിലക്ക് കുപ്പിവെള്ളം വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്….നിങ്ങളെ കാത്തിരിക്കുന്നത് തടവുശിക്ഷ

ന്യൂഡല്‍ഹി: കുപ്പിവെള്ളം എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നവര്‍ക്കെതിരെ പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നതെങ്കില്‍ തടവു ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വില്‍പ്പന നടക്കുന്നത് അത്തരത്തിലാണെങ്കില്‍ പിഴയും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് തടവുശിക്ഷയും നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
 
പാക്ക് ചെയ്ത് വില്പന നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമമനുസരിച്ച് കുറ്റകരമാണെന്ന് കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ വിലകൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമത്തിന്റെ 36-ാം വകുപ്പനുസരിച്ച 25,000 പിഴ ഈടാക്കാമെന്നും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 50,000 ആകുമെന്നും മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരുലക്ഷമോ അല്ലെങ്കില്‍ ഒരുവര്‍ഷം തടവോ ഇവരണ്ടും കൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ പറയുന്നു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button