KeralaLatest NewsNews

ഫോൺ കെണി കേസ് :ശശീന്ദ്രന് ഇന്ന് നിർണായക വിധി

കൊച്ചി : മുൻ മന്ത്രി എ.കെ  ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് ചാനല്‍ ലേഖികയുടെ ആവശ്യം.

കേസിലെ പരാതിക്കാരിയായ ചാനല്‍ ലേഖിക നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതേ അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.തുടര്‍ന്നാണ് ചാനല്‍ ലേഖിക ഹൈക്കോടതിയെ സമീപിച്ചത്.മന്ത്രിസ്ഥാനത്തേക്ക് തിരിച്ചത്താന്‍ ശ്രമിക്കുന്ന എകെ ശശീന്ദ്രന് ഏറെ നിര്‍ണ്ണായകമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button