Latest NewsNewsInternational

വിമാനം അടിയന്തിരമായി നിലത്തിറക്കിയതിന് കാരണം യാത്രക്കാരന്റെ വിചിത്രപെരുമാറ്റം; സംഭവം ഇങ്ങനെ

വിമാനത്തിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ തന്റെ സഹയാത്രികരെ യാത്രക്കാരൻ ഉപദ്രവിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലോസ് ആഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കുന്ന വിമാനത്തിലാണ് സംഭവം. തുടർന്ന് അടിയന്തിരമായി ലാസ് വേഗാസിൽ വിമാനം ഇറക്കിയ ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇയാൾ ആദ്യം കൂടെയുണ്ടായിരുന്നവരെ കടിച്ചതായും തുടർന്ന് ബഹളം ഉണ്ടാക്കാൻ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ലാസ് വേഗാസിൽ വിമാനം ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button