BlogLalisam

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച്‌ നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്

500,1000 നോട്ടുകളുടെ അസാധുവാക്കലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച്‌ നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്.

മദ്യഷാപ്പുകള്‍ക്ക് മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി വരി നില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. വ്യക്തിപരമായി താന്‍ ബന്ധപ്പെടുന്ന പല മേഖലകളിലും പ്രയാസം നേരിടുന്നുണ്ടെങ്കിലും രാജ്യനന്മയ്ക്ക് വേണ്ടി അത് സഹിക്കുന്നെന്നും അദ്ദേഹം ബ്ലോഗില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ നിലപാടുകളെയും നോട്ടു പിന്‍വലിച്ചതായി പ്രഖ്യാപിച്ച്‌ നടത്തിയ പ്രസംഗത്തെയും അദ്ദേഹം ബ്ലോഗില്‍ പ്രശംസിക്കുന്നുമുണ്ട്. പ്രസംഗം സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നു. പാവപ്പെട്ടവനെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നില്‍ നിര്‍ത്തി. ഏറ്റവും സൂക്ഷമമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ പ്രധാനമന്ത്രിയുടെ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നെന്നും മോഹന്‍ലാല്‍ ബ്ലോഗിലൂടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button