KeralaLatest NewsNews

ജിഷ കേസിലെ വിധിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം

തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാടിന് ലഭിച്ച ജുഡീഷ്യൽ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌തശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ഈ കേസ് അന്വേഷിക്കുന്നതിന് ഉന്നത പൊലീസ് ടീമിനെ നിയോഗിക്കാൻ നിശ്ചയിച്ചത്.

ഇത് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങൾക്ക് ഏറ്റവും ഉന്നതമായ മുൻഗണനയാണ് ഈ സർക്കാർ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആ പ്രവർത്തനത്തിന്റെ ഫലമായാണ് മുമ്പ് ഇരുട്ടിൽത്തപ്പുകയായിരുന്ന അന്വേഷണം ഫലപ്രാപ്‌തിയിലെത്തിയതും കുറ്റവാളിയെ പിടികൂടിയതും നിയമത്തിന് മുമ്പിൽ കൊണ്ടുവന്നതും. പ്രതിയെ കണ്ടെത്തുന്നതിലും ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കുന്നതിലും അന്വേഷകസംഘവും കേസ് ഫലപ്രദമായി നടത്തുന്നതിൽ പ്രോസിക്യൂഷനും വിജയിച്ച കാര്യം വിധിന്യായത്തിൽ കോടതി തന്നെ എടുത്തുപറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

നിസ്സഹായയും നിരപരാധിയുമായ ഒരു പെൺകുട്ടി അതിക്രൂരമാംവിധം ബലാൽസംഗം ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്‌ത സംഭവമാണിത്. നിഷ്‌പക്ഷവും നീതിപൂർവകവുമായ വിധത്തിൽ ഒരുവിധ സ്വാധീനങ്ങൾക്കും വഴിപ്പെടാതെ അന്വേഷണം നടത്തണം എന്നാണ് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷകസംഘത്തോട് ആവശ്യപ്പെട്ടത്. സർക്കാരിന്റെ പ്രതീക്ഷയ്‌ക്കൊത്തുയർന്ന് അവർ പ്രവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button