Latest NewsNewsIndia

തന്റെ ഭാര്യയ്‌ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ചുള്ള കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

തന്റെ ഭാര്യയ്‌ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ച് ഇത് ആദ്യമായി കണ്ണന്താനം പ്രതികരിച്ചു. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്‌സേഷനുണ്ട് എന്നൊക്കെ പറയുന്ന പിള്ളേര്‍ക്ക് അറിയാമോ സമൂഹത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളെയാണ് കളിയാക്കുന്നതെന്ന്-കണ്ണന്താനം ചോദിച്ചു. ഈ കളിയാക്കുന്നവരില്‍ സമൂഹത്തിന് വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്ര പേരുണ്ടെന്ന് കണ്ണന്താനം ചോദിച്ചു.

ഷീല ഡല്‍ഹിയില്‍ ഒരു സന്നദ്ധ സംഘടന നടത്തുന്നുണ്ട്. ജനശക്തി എന്നാണ് ആ സംഘടനയുടെ പേര്. ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരു വര്‍ഷം അവധി എടുത്ത് ആ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് ഡല്‍ഹിയില്‍ പ്ലേഗ് പടര്‍ന്നു പിടിക്കുന്നത്. ഞങ്ങള്‍ ജനശക്തിയുടെ പ്രവര്‍ത്തകര്‍ പ്ലേഗിനെതിരെ പ്രചരണം സംഘടിപ്പിച്ചു. തെരുവുകള്‍ വൃത്തിയാക്കി എലികള്‍ പെരുകാനുള്ള സാഹചര്യം തടഞ്ഞു. ഇതൊന്നും ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല.

സമൂഹത്തിന് വേണ്ടി ഒരു നല്ല കാര്യം ചെയ്തു. അത്ര തന്നെ-കണ്ണന്താനം പറഞ്ഞു. തങ്ങളുടെ ജീവിതത്തില്‍ നേരിട്ട ഒരു വെല്ലുവിളിയെക്കുറിച്ചാണ് കണ്ണന്താനം അടുത്തതായി പറഞ്ഞത്. അന്ന് ഈസ്റ്റ് ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം. അവിടുത്തെ എംഎല്‍എയുടെ അനധികൃതമായി നിര്‍മ്മിച്ച മൂന്ന് വീടുകള്‍ ഞാന്‍ കമ്മീഷണറായിരിക്കെ നീക്കം ചെയ്തു.

ആ പകയില്‍ എംഎല്‍എയുടെ അനുയായികള്‍, വടിയും വടിവാളുമായി ആക്രമിച്ചു. രക്തത്തില്‍ കുളിച്ചു കിടന്ന ഷീലയെ മരിച്ചുവെന്ന് കരുതിയാണ് അവര്‍ ഉപേക്ഷിച്ചു പോയത്. ഷീലയുടെ തലയില്‍ അന്ന് 32 തുന്നലുണ്ടായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. പത്തും പന്ത്രണ്ടും വയസുള്ള മക്കളും അന്ന് ആക്രമിക്കപ്പെട്ടിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button