Latest NewsNewsIndia

മുനിസിപ്പല്‍ കൌണ്‍സിലിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം

കൊല്‍ഹാപൂര്‍•ഹുപാരി മുനിസിപ്പല്‍ കൌണ്‍സില്‍ പ്രഥമ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയം. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 18 ല്‍ ഏഴ് സീറ്റുകള്‍ നേടിയാണ്‌ ബി.ജെ.പി അധികാരത്തിലെത്തിയത്. 7247 വോട്ടുകള്‍ നേടി വിജയിച്ച ബി.ജെ.പി നേതാവ് ജയശ്രീ ഗാട്ട് മേയറാകും. എതിരാളിയായ തരരാണി വികാസ് അഘാടിയുടെ സീമാ ജാദവിനെ 2130 വോട്ടുകള്‍ക്കാണ് ജയശ്രീ പരാജയപ്പെടുത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ രണ്ടുമാസം മുന്‍പാണ്‌ ഹുപാരി ഗ്രാമ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി മാറ്റിയത്. ഡിസംബര്‍ 13 നാണ് വോട്ടെടുപ്പ് നടന്നത്. വ്യാഴാഴ്ച നടന്ന വോട്ടെണ്ണലില്‍ രണ്ട് മണിക്കൂറിനകം ഫലപ്രഖ്യാപനവും നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button