CricketLatest NewsNewsSports

ധോണിയെകുറിച്ച് ആ സത്യം വ്യക്തമാക്കി രോഹിത് ശർമ്മ

ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തനായ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് രോഹിത് ശർമ്മ. സിക്‌സ് അടിക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിയാണ് തന്നേക്കാള്‍ കരുത്തനെന്നും രോഹിത് പറയുകയുണ്ടായി. ഇരട്ട സെഞ്ച്വറി നേടിയ ശേഷം ബിസിസിഐ ടിവിയ്ക്കായി രവി ശാസ്ത്രിയുമായി നടത്തിയ അഭിമുഖത്തിലാണ് രോഹിത്ത് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ കളിക്കളമാണ് മൊഹാലിയിലേതെന്നും പിന്നെയെങ്ങനെയാണ് ഇത്രയധികം സിക്‌സുകള്‍ നേടിയതെന്നും രോഹിത്തിനോട് ശാസ്ത്രി ചോദിക്കുകയുണ്ടായി. അതിന് ട്രെയിനര്‍ ബസുവിനോടാണ് നന്ദി പറയേണ്ടത്. പന്ത് വരുമ്പോള്‍ അത് കൃത്യസമയത്ത് അടിക്കുന്നതാണ് എന്റെ പ്ലസ് പോയിന്റ്. ഈ ടൈമിങ്ങാണ് എന്നെ സിക്സ് അടിക്കാന്‍ സഹായിക്കുന്നതും. ഗെയ്ലിനെപ്പോലെയോ എം.എസ് ധോണിയെപ്പോലെയോ സിക്സ് അടിക്കാന്‍ എനിക്കു കഴിയില്ലെന്നും രോഹിത് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button