Latest NewsNews

സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്

ദുബായ് : ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ 379 ഇന്ത്യക്കാര്‍ക്ക് എയര്‍ലൈന്‍ ടിക്കറ്റ് നല്‍കിയതായി അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് പലര്‍ക്കും ടിക്കറ്റ് നല്‍കിയതെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഇവരില്‍ സെക്യൂരിറ്റി ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടും.

ദുബായിലേയ്ക്ക് വിസ്റ്റിംഗ് വിസയിലേയ്ക്ക് എത്തിയവര്‍ പിന്നെ ജോലികിട്ടിയിട്ടും ആ വിസയിലേയ്ക്ക് മാറുന്നില്ലെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ പറയുന്നു. തൊഴിലാളികള്‍ക്ക് ഇതേ കുറിച്ചുള്ള അജ്ഞതയാണ് ഇതിനു കാരണം. ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് വരുന്നവര്‍ ഇന്ത്യയില്‍ നിന്നുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നു മാത്രമേ വിസകള്‍ എടുക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു.

സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തുന്നവര്‍ ഏജന്റുമാരുടെ ചതിയില്‍പ്പെടുന്നത് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോലിയ്ക്ക് വരുന്നതിന് മുമ്പ് ജോലി സംബന്ധമായ വിവരങ്ങളും, സ്‌പോണ്‍സര്‍മാരുടെയും സ്ഥാപനത്തിന്റെ വിവരങ്ങളും കര്‍ശനമായി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. ജോലിക്കിടെയുള്ള മദ്യപാനത്തിന്റേയും മറ്രു ദുശീലങ്ങളുടേയും ദോഷഫലങ്ങളെ കുറിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍സിലേറ്റ് ജനറല്‍

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button