Latest NewsNewsLife Style

ഉലുവയുടെ ദോഷങ്ങള്‍

ഉലുവ കഴിയ്ക്കുന്നത് മുലപ്പാലിനും വിയര്‍പ്പിനും മൂത്രത്തിനുമെല്ലാം ഒരു ദുര്‍ഗന്ധമുണ്ടാക്കും. ഇത് ആരോഗ്യപരമായ പ്രശ്‌നമല്ലെങ്കില്‍ പോലും. ഉലുവയും മേത്തി ഇലകള്‍, അതായത് ഉലുവയുടെ ഇലകളും ഈ പ്രശ്‌നമുണ്ടാക്കും. രക്തം കട്ടി കുറയ്ക്കാന്‍ കഴിവുള്ള ഒന്നാണ് ഉലുവ. ബ്ലഡ് തിന്നര്‍ എന്നു പറയും. ഇതിനായി മരുന്നു കഴിയ്ക്കുന്നവര്‍ ഉലുവ കഴിച്ചാല്‍ ഇത് അമിതബ്ലീഡിംഗിന് വഴിയൊരുക്കിയേക്കും.

ഈസ്ട്രജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതുകൊണ്ടുതന്നെ ഹോര്‍മോണ്‍ കാരണം ക്യാന്‍സര്‍ സാധ്യതയുള്ള സ്ത്രീകളില്‍ ഇതിന്റെ ഉപയോഗം ദോഷം വരുത്തിയേക്കാം. എന്നാല്‍ ഈ ഗുണം തന്നെയാണ് മാറിട വളര്‍ച്ചയ്ക്കും മറ്റും ഉലുവയെ സഹായകമാക്കുന്നതും. ഉലുവയിട്ട വെള്ളം വേഗത്തില്‍ പ്രസവം നടക്കാന്‍ കൊടുക്കാറുണ്ട്. ഇതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഇതിന്റെ ഉപയോഗം സൂക്ഷിച്ചു വേണം. ഇത് മാസം തികയാത്ത പ്രസവത്തിന് കാരണമായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button