Latest NewsNewsIndia

കോൺഗ്രസിന്റേത് അന്തസ്സുറ്റ പോരാട്ടം: രാഹുൽ

ന്യൂ‍ഡൽഹി: കോൺഗ്രസിന്റേത് അന്തസ്സുറ്റ പോരാട്ടമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളോട് തനിക്കു നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

‘ എന്നെ കോൺഗ്രസ് സഹോദരന്മാരും സഹോദരിമാരും അഭിമാനിയാക്കി. നിങ്ങൾ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി അന്തസ്സോടെയും വീറോടെയുമാണ് പോരാടിയത്. കോൺഗ്രസിന്റെ ഏറ്റവും വലിയ കരുത്ത് മനോബലവും മാന്യതയുമാണെന്ന് എല്ലാവർക്കും നിങ്ങൾ കാണിച്ചുകൊടുത്തുവെന്ന് ‘ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കോണ്‍ഗ്രസ് നേതൃത്വം ഗുജറാത്തില്‍ ധാര്‍മിക ജയം നേടിയെന്ന് അവകാശപ്പെട്ടു. രാഹുല്‍ നടത്തിയ പ്രചാരണം ഫലം കണ്ടു. സ്വന്തം നാട്ടില്‍ 100 സീറ്റ് നേടാന്‍ നരേന്ദ്ര മോദിയും അമിത് ഷായും പാടുപെട്ടെന്നു ഗുജറാത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button