KeralaCinemaLatest NewsNews

ജൂഡ് ആന്തണിയോട് പാര്‍വതി പറയുന്നു… ഓ.എം.കെ.വി

കൊച്ചി•സര്‍ക്കസ് കൂടാരത്തിലെ കുരങ്ങെന്ന് വിളിച്ച് അധിക്ഷേപിച്ച സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനോട് കണ്ടം വഴി ഓടിക്കോളാന്‍ പറഞ്ഞ് നടി പാര്‍വതി രംഗത്ത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. OMKV എന്നെഴുതി കൈ ചൂണ്ടികാട്ടുന്നത് ഒരു തുണിയില്‍ ആലേഖനം ചെയ്ത ചിത്രമാണ്‌ പാര്‍വതി ടീറ്റ്‌ ചെയ്തത്. ‘എല്ലാ സര്‍ക്കസ് മുതലാളിമാരോടും’ എന്നും പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ ആക്ഷേപം. മുതലാളിമാർ പറയുന്നതിനനുസരിച്ച് ഓടുകയും ചാടുകയും ചെയ്ത് അഭ്യാസിയായി മാറിയ സർക്കസ് കൂടാരത്തിലെ ഒരു കുരങ്ങ് പ്രശസ്തിയാർജിച്ചപ്പോൾ തന്റെ മുതലാളിമാരെ തെറി പറയുന്നുവെന്നാണ് പാർവതിയെ ഉന്നം വെച്ചുകൊണ്ട് ജൂഡ് പറയുന്നത്. ഈ കുരങ്ങിന് ആദ്യമേ സർക്കസ് കൂടാരം വേണ്ടെന്നുവെച്ചു പോകാമായിരുന്നു എന്നും അങ്ങനെ ചെയ്താല്‍ ആരറിയാന്‍ അല്ലേ എന്നും ജൂഡ് ചോദിച്ചു. പോസ്റ്റില്‍ പാര്‍വതിയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും പോസ്റ്റില്‍ വന്ന ചില കമന്റുകളിലെ പ്രതികരണം പാര്‍വതിയെ ലക്ഷ്യം വയ്ക്കുന്നതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button