Latest NewsNewsIndia

എവിടെ 150 ലധികം അധികം സീറ്റുകള്‍ മോദിയോട് പ്രകാശ് രാജ്

ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദ്യങ്ങള്‍ ഉന്നിയിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. ഗുജറാത്തില്‍ 150 ലധികം അധികം സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ട ബിജെപിയോട് പ്രകാശ് രാജ് ചോദിക്കുന്നു എവിടെ 150 ലധികം അധികം സീറ്റുകള്‍. വിഭാഗീയ രാഷ്ട്രീയം ഫലിച്ചില്ല അല്ലേ. രാജ്യത്തെ ഞെട്ടിക്കുന്ന കര്‍ഷകര്‍, ഗ്രാമീണ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ബി.ജെ.പി എന്തു കൊണ്ട് തയാറാകുന്നില്ല. വിജയത്തിന് അഭിനന്ദനങ്ങള്‍, ഈ വിജയത്തില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടോയെന്നും പ്രകാശ് രാജ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ജസ്റ്റ് ആസ്‌ക്കിംഗ് എന്ന ഹാഷ് ടാഗും ഇതിനു ഒപ്പമുണ്ട്.

തന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കിഷ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ടതുമുതല്‍ ബി.ജെ.പി.യെ ലക്ഷ്യമിട്ടാണ് പ്രകാശ് രാജ് സംസാരിക്കുന്നത്. ബി.ജെ.പി.യെ മികച്ച ഒരു നടന്‍ എന്നാണ് താരം മുമ്പ് വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button