LalisamLife History

മോഹന്‍ലാല്‍- രമ്യ കൃഷ്ണന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോള്‍ അവര്‍ മുന്‍പ് ഒന്നിച്ചിരുന്ന ചിത്രങ്ങള്‍ ഏതൊക്കെ?

വര്‍ഷങ്ങള്‍ക്ക് ശേഷം രമ്യ കൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തിലേക്ക് വീണ്ടുമെത്തുകയാണ്, മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഭദ്രന്‍ സംവിധാനം ചെയ്യുന്ന റോഡ്‌ മൂവിയിലാണ് രമ്യ കൃഷ്ണന്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്‍റെ സിനിമ കരിയറില്‍ ഒട്ടേറെ നായിക നടിമാര്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍-രമ്യ കൃഷ്ണന്‍ കൂട്ടുകെട്ട് വളരെ വ്യത്യസ്തമായ സിനിമകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

ഐവി ശശിയുടെ അനുരാഗി ആയിരുന്നു ഇവര്‍ ഒന്നിച്ചെത്തിയ ആദ്യ ചിത്രം. കമല്‍ സംവിധാനം ചെയ്ത ഓര്‍ക്കാപ്പുറത്ത് എന്ന ചിത്രത്തിലും മോഹന്‍ലാലിന്‍റെ നായികയായി രമ്യ കൃഷ്ണന്‍ അഭിനയിച്ചു. വളരെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച ‘ഓര്‍ക്കാപ്പുറത്ത്’ ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു. പ്രിയദര്‍ശന്‍- ടി ദാമോദരന്‍ ടീമിന്റെ ആര്യനിലും ഇവര്‍ ഒന്നിച്ചെത്തിയിരുന്നു. രാജീവ്‌ നാഥ് സംവിധാനം ചെയ്ത അഹമാണ് ഇവര്‍ ഒന്നിച്ച മറ്റൊരു ചിത്രം. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ഹിറ്റ് ചിത്രമായ കാക്കകുയിലിലെ ഒരു ഗാനരംഗത്തും രമ്യ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button