KeralaLatest News

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കുന്നതിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻെറയും ഭാഗമായി ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി, ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോയി. ശേഷം തിരുവനന്തപുരത്തു 4.15നു മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 4.20നു റോഡുമാർഗം പൂന്തുറയിലെത്തും. 4.40 മുതൽ അഞ്ചുവരെ പൂന്തുറ സെന്‍റ് തോമസ് സ്കൂളിൽ ഓഖി ദുരിതബാധിതരെ കാണും.

5.05നു പൂ​​​ന്തു​​​റ​​​യി​​​ല്‍​നി​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റോ​​​ഡ് മാ​​​ര്‍​ഗം 5.30ന് ​​​തൈ​​​ക്കാ​​​ട് ഗ​​​വ.​ ഗ​​​സ്റ്റ് ഹൗ​​​സി​​​ലെ​​​ത്തും. അ​​​ഞ്ച​​​ര മു​​​ത​​​ല്‍ ആ​​​റേ​​​കാ​​​ല്‍ വ​​​രെ ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും വി​​​ല​​​യി​​​രു​​​ത്തു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ച ശേഷം 6.35ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി 6.40നു ​​വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ത്തി​​​ല്‍ തിരിച്ച് ഡ​​​ല്‍​ഹി​​​ക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button