KeralaLatest NewsNews

സ്വന്തം കുറ്റം മറയ്ക്കാൻ ദിലീപ് തന്നെയും മഞ്ജുവിനെയും ചേർത്ത് അപവാദം പറഞ്ഞു : പ്രമുഖ സംവിധായകൻ

കൊച്ചി: തന്നെയും മഞ്ജു വാര്യരെയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി. “മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല. ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു.”

ദിലീപ് വിവാഹ മോചനത്തിന് ശേഷം മഞ്ജുവിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവിന്റെ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സൈറ ബാനു എന്ന സിനിമയില്‍ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണ്. ദിലീപ് കുടിലബുദ്ധിക്കാരനെന്ന് മലയാള സിനിമയില്‍ പരക്കെ അറിയാം. സ്വന്തം കാര്യങ്ങള്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപ്.

കേസിൽ നിരപരാധിയാണോ എന്ന് തനിക്കു അറിയില്ലെന്നും ശ്രീകുമാർ മേനോന്റെ മൊഴി പുറത്തു വന്നു. കൂടാതെ കാവ്യയുടെ മൊഴിയിലും ശ്രീകുമാർ മേനോനാണ് മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം എന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ബാക്കി എല്ലാ മൊഴികളിലും ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button