Latest NewsNewsGulf

ദുബായിയിലെ ന്യൂ ഇയർ ആഘോഷത്തിന് മാറ്റു കുറയ്ക്കാൻ വ്യാജ പ്രചാരണം

ന്യൂ ഇയർ അടുത്തിരിക്കെ ദുബായിയിൽ സന്ദർശകരുടെ തിരക്ക് കൂടുകയാണ്. ന്യൂ ഇയർ സമയത്ത് വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ദുബായിലിൽ അരങ്ങേറുന്നത്. ഇത് ആസ്വദിക്കുന്നതിനായി നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ ദുബായിയിലെ ആഘോഷത്തിന് മാറ്റ് കുറയ്ക്കാനായി ചില അപവാദ പ്രചാരണങ്ങൾ നടക്കുകയാണ്. പാക്കിസ്ഥാനികൾക്ക് വിസ നിഷേധിക്കുകയാണ് എന്നാണ് വാർത്ത പരന്നത്.

ഇതിനെതിരെ യു.എ.ഇ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിൻേഴ്സ് അഫയേഴ്സ് മന്ത്രാലയം രംഗത്തെത്തി. ഇത് തികച്ചും തെറ്റായ വർത്തയാണെന്നാണ് ഇവർ പറയുന്നത്. പാക്കിസ്ഥാനികൾക്ക് താൽകാലികമായി വിസ നൽകുന്നതാണ് നിർത്തിയതെന്നും വിസ ഉള്ള പാക്കിസ്ഥാനികൾക്ക് യഥേഷ്ടം സഞ്ചരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button