ChristmasLifestyle

ക്രിസ്‌തുമസ് വരവായി; പുല്‍ക്കൂട്‌ ഒരുക്കാം

വര്‍ണ്ണാഭമായ ഒരു ആഘോഷമാണ് ക്രിസ്‌തുമസ്. കുട്ടികളും മുതിര്‍ന്നവരും ആഘോഷങ്ങളില്‍ പങ്കാളികളാകാറുണ്ട്. ക്രിസ്‌തുമസ് എത്തുമ്പോള്‍ ആദ്യം വീടുകള്‍ ഒരുങ്ങുന്നത് പുല്‍ക്കൂടാണ്‌. അതിമനോഹരമായി അലങ്കരിച്ച പുല്‍ക്കൂട്. കണ്‍ ചിമ്മുന്ന നക്ഷത്രങ്ങളും വർണവിളക്കുകളും ഗില്‍റ്റഡ് പേപ്പറുകള്‍ നിറഞ്ഞ ഒരു പുല്‍ക്കൂട്.

വിപണിയില്‍ ഇപ്പോള്‍ ചൈനീസ് ആധിപത്യമാണ്. അതുകൊണ്ട് തന്നെ എല്ലാ സാധനങ്ങളും വാങ്ങാന്‍ ലഭിക്കും. പുല്‍ക്കൂടും റെഡിമെയ്ഡ് സാധനമായി ആങ്ങി കൊണ്ട് വീട്ടില്‍ വയ്ക്കാന്‍ കഴിയും. വൈക്കോലിന് പകരം വാട്ടർപ്രൂഫ്‌ കൂടുകൾ ലഭ്യമാണെങ്കിലും മുളകളും വൈക്കോല്‍ കൊണ്ടും നിര്‍മ്മിക്കുന്ന കൂടുകള്‍ക്കാണ് ഭംഗി. പുല്‍ക്കൂട് ഉണ്ടാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് രൂപങ്ങളുടെ വലുപ്പമാണ്.

മുറ്റം അധികമില്ലാത്ത വീടാണെങ്കില്‍ പോര്‍ച്ചിലോ വീടിനോട് ചേര്‍ന്നോ കൂട് നിര്‍മിക്കാം. പോര്‍ച്ചിലാണ് നിര്‍മിക്കുന്നതെങ്കില്‍ ആദ്യം ഒരു ഷീറ്റ് വിരിച്ചശേഷം അതില്‍ വേണം നിര്‍മിക്കാന്‍. തറയില്‍ പോറലേല്‍ക്കാതിരിക്കാന്‍ ഇത് സഹായിക്കും. അറക്കപ്പൊടി (തടി മില്ലില്‍ നിന്ന് ലഭിക്കുന്ന തടിയുടെ പൊടി), കടലോരത്തെ മണ്ണ്, പച്ച പുല്ല് എന്നിവ ഉപയോഗിക്കുന്നത് കൂടിന് അഴക് സമ്മാനിക്കും. പാടത്തും പുഴയുടെ തീരത്തു കാണുന്ന ചെറിയ പുല്ലുകള്‍ മണ്ണോടെ വെട്ടിയെടുത്ത് പുല്‍ക്കൂടിന് സമീപത്ത് വച്ചാല്‍ പുല്‍‌ത്തകിടിക്ക് സമമാകും.

പുല്‍ക്കൂടിനോട് ചേര്‍ത്തു ട്രീ നിര്‍മിക്കുന്നത് മനോഹരമായിരിക്കും. ബോളുകള്‍, മണികള്‍, ഗില്‍റ്റഡ് പേപ്പര്‍, നക്ഷത്രം, ലൈറ്റുകള്‍, മണികള്‍, ബലൂണുകള്‍ എന്നിവ പുല്‍ക്കൂടിനോട് ചേര്‍ത്ത് അലങ്കരിക്കാം. വൈക്കോല്‍ കൂടുതലായി ഉപയോഗിച്ചു നിര്‍മിക്കുന്ന കൂടിന് മനോഹാരിത വര്‍ദ്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button