KeralaLatest NewsNews

സെല്‍വരാജ് കേസ് : നിര്‍ണ്ണായകമായത് ഗണ്‍മാന്റെ മൊഴികളും ഫോണ്‍ രേഖകളും

തിരുവനന്തപുരം: വീട് കത്തിച്ച കേസില്‍ നെയ്യാറ്റിന്‍കര മുന്‍ എംഎല്‍എ ആര്‍.സെല്‍വരാജിനെതിരെ നിര്‍ണായക തെളിവായത് സ്വന്തം ഗണ്‍മാന്റെ മൊഴിയും മൊബൈല്‍ ഫോണ്‍ രേഖകളും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശെല്‍വരാജിനുള്ള പങ്ക് വ്യക്തമായെങ്കിലും പൊലീസ് അത് മുക്കുകയായിരുന്നു. ഗൂഡാലോചനയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

ശെല്‍വരാജിന്റെ വീടിന് തീപിടിച്ച ദിവസം രാത്രിയില്‍ പാറാശാല പൊലീസിലേക്ക് വന്ന ഒരു ഫോണ്‍വിളിയാണ് കേസിലെ നിര്‍ണായ തെളിവായത്. അനില്‍ എന്ന് പരിയപ്പെടുത്തിയാളാണ് പാറാശാല പൊലീസില്‍ വിവരം വിളിച്ചറിയച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോണ്‍ നമ്പര്‍ ശെല്‍വരാജിന്റെ ഗണ്‍മാന്‍ പ്രവീണ്‍ദാസ് ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്തി. ഗണ്‍മാന്റെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോഴാണ് തീകത്തിച്ചതിന് പിന്നില്‍ ശെല്‍വരാജിന് പങ്കുള്ളതായി വ്യക്തമായത്. പക്ഷേ അന്വേഷണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ സമ്മര്‍ദ്ദംമൂലം പൊലീസ് അവസാനിപ്പിച്ചു. തെളിയിക്കപ്പെടാത്ത കേസുടെ പട്ടികയിലേക്ക് മാറ്റി.

കേസിലെ ഗൂഡാലോചന അന്വേഷണമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി താണുപിള്ള ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാര്‍ അന്വേഷണം നടത്തിയത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രവീണ്‍ദാസിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ ചുരുള്‍ അഴിഞ്ഞത്. സംഭവം ദിവസം വേളാങ്കണ്ണിയിലായിരുന്നവെന്നായിരുന്നാണ് ശെല്‍വാജിന്റെ മൊഴി. എന്നാല്‍ ശെല്‍വരാജ് വേളാങ്കണ്ണിയില്‍ പോയിട്ടില്ലെന്ന് ഗണ്‍മാന്‍ മൊഴി നല്‍കി. അന്നേ ദിവസം സുരക്ഷയ്ക്കുണ്ടായിരുന്ന പൊലീസുകാരെ ശെല്‍വരാജ് മടക്കി അയച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി പൊലീസ് പറയുന്നു. അന്വേഷണം മുറുകുന്നതിനിടെയാണ് ശെല്‍വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം ഇരുവരയും അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടു.

സംഭവം ദിവസം ശെല്‍വാരും കുടുംബവും എവിടെയായിരുന്നുവെന്ന് തെളിയിക്കുള്ള പ്രധാന രേഖയായി ഫോണ്‍ വിശദാംശങ്ങള്‍ മുന്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നില്ല. മുന്‍ സംഘത്തിന്റെ അട്ടിമറി ഉള്‍പ്പെടെ പുതിയ സംഘം അന്വേഷിക്കുന്നുണ്ട്. ശെല്‍വാരജിനെയും ഗണ്‍മാനെയും വീണ്ടും ചോദ്യം ചെയ്താല്‍ മാത്രമേ തീവയ്പ്പിനെ കുറിച്ചുള്ള കൂടുതല്‍ ചിത്രം വ്യക്തമാവുകള്ളൂവെന്ന് പൊലീസ് പറഞ്ഞു.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button