Latest NewsNewsGulf

ഹണിമൂണിനിടെ ഇന്ത്യക്കാരിക്ക് ദുബായില്‍ നിന്നും ലഭിച്ചത് സൂപ്പര്‍ സമ്മാനം

ദുബായ്: ഹണിമൂണിനിടെ ഇന്ത്യക്കാരിക്ക് ദുബായില്‍ നിന്നും ലഭിച്ചത് സൂപ്പര്‍ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലാണ് ഇന്ത്യക്കാരിക്കു സമ്മാനം കിട്ടിയത്. ഡ്യൂട്ടി ഫ്രീയുടെ 34ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് പ്രിയ കുല്‍ഷാരിയ്ക്ക് ബിഎംഡബ്യുവിന്റെ ആര്‍ 1200 ജിഎസ് അഡ്വന്‍ജര്‍ ബൈക്ക് സമ്മാനമായി കിട്ടിയത്. ജീവതത്തില്‍ ആദ്യമായിട്ടാണ് പ്രിയ ഡ്യൂട്ടി ഫ്രീയുടെ ടിക്കറ്റ് എടുത്തത്. സെയ്ഷാല്‍സിലേക്കു ഹണിമൂണിനു പോകുന്ന വേളയിലാണ് പ്രിയ ടിക്കറ്റ് കരസ്ഥമാക്കിയത്. 0003 സീരിസിലുള്ള 322 നമ്പര്‍ ടിക്കറ്റായിരുന്നു പ്രിയയ്ക്കു ആഡംബര ബൈക്ക് നേടി കൊടുത്തത്.

നറുക്കെടുപ്പിലെ ഏറ്റവും വലിയ സമ്മാനം രണ്ടു പേര്‍ക്കാണ് ലഭിച്ചത്. ഒരു മില്യണ്‍ യുഎസ് ഡോളറാണ് സമ്മാന തുക. ഇതു ഓസ്‌ട്രേലിയന്‍ സ്വദേശിയായ ലൈനെറ്റ് വില്യംസ്, തുര്‍ക്കിയെ ഇസ്തംബുളില്‍ നിന്നുള്ള സുലെമാന സെം ഗുനല്‍ എന്നിവരെയാണ് തേടി എത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button