Latest NewsNewsIndia

മോഹന്‍ലാലും ദുല്‍ഖറും ഇന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങള്‍

ഇന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. മോഹന്‍ ലാലും ദുല്‍ഖറും ഇടംനേടിയത് ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട നൂറുപേരുടെ പട്ടികയിലാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബോളുവുഡ് താരം സല്‍മാന്‍ ഖാനാണ്. 11 കോടി രൂപ വാര്‍ഷിക വരുമാനമുള്ള മോഹന്‍ലാല്‍ പട്ടികയില്‍ 73-ാം സ്ഥാനവും 9.23 കോടി രൂപയുമായി ദുല്‍ഖര്‍ സല്‍മാന്‍ 79-ാം സ്ഥാനത്തുമാണ്. ഫോര്‍ബ്‌സ് പട്ടിക തയ്യാറാക്കിയത് ഈ വര്‍ഷം താരമൂല്ല്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള നൂറ് ഇന്ത്യന്‍ സെലിബ്രിറ്ററികളെ ഉള്‍പെടുത്തിയാണ്.

രണ്ടും മൂന്നും സഥാനത്ത് ഷാരൂഖ് ഖാനും ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ്. തെലുങ്ക് സൂപ്പര്‍താരമായ അല്ലു അര്‍ജുന്‍ ദുല്‍ഖറിന് താഴെ 81-ാം സ്ഥാനത്താണ്. ബോളിവുഡിന്റെ മസില്‍ഖാന്റെ വാര്‍ഷിക വരുമാനം 233 കോടി രൂപയാണ്. ഷാരൂഖിന് 170 കോടിയും കോഹ്‌ലിക്ക് 100 കോടിയുമാണ് താരമൂല്ല്യം. ക്രിക്കറ്റില്‍ നിന്നും വിരമിച്ച സചിന്‍ ടെണ്ടുല്‍കറും പട്ടികയിലുണ്ട്.

ആദ്യ പത്തില്‍ ഇടം പിടിച്ച ഏക വനിത 68 കോടി വാര്‍ഷിക വരുമാനവുമായി നടി പ്രിയങ്ക ചോപ്രയാണ്. ബാഡമിന്റണ്‍ താരം പിവി സിന്ധുവിന് 13ാം സ്ഥാനം, ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ദീപിക പദുകോണ്‍ 11മതും ആലിയ ഭട്ട് 21മതും സ്ഥാനത്താണ്. കങ്കണ റണൗതും സൈന നെഹ്‌വാളുമുണ്ട് ആദ്യ 30 പേരില്‍. 27 ഓളം കായിക താരങ്ങളാണ് ഇത്തവണ ലിസ്റ്റില്‍ കയറിപ്പറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button