KeralaLatest NewsNews

കിടപ്പറയില്‍ ഒളിഞ്ഞു നോക്കി, വീട്ടുകാരുടെ കണ്ണു വെട്ടിച്ച്‌ ഓടുന്നതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് പറ്റിയ അമളി

മാഹി: മദ്യലഹരിയില്‍ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാന്‍ എത്തിയ അന്യസംസ്ഥന തൊഴിലാളിക്ക് കിട്ടിയത് കിടിലൻ പണി. മദ്യലഹരിയില്‍ കിടപ്പറയില്‍ ഒളിഞ്ഞു നോക്കുന്നതിനിടയില്‍ ബംഗ്ലാദേശ് സ്വദേശിയായി യുവാവിനെ നാട്ടുകാർ കാണുകയും യുവാവ് ഓടി മറയുകയുമായിരുന്നു. എന്നാൽ ഇവർ കൂട്ടമായി അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല.

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറിനടുത്തുന്നു വലിയ ശബ്ദം കേട്ടതോടെ ആളുകൾ അങ്ങോട്ട് ഓടിച്ചെന്നു. നാട്ടുകാരും വീട്ടുകാരും വന്നു നോക്കിയപ്പോള്‍ കിണറ്റില്‍ പ്രതി കിടക്കുന്നു. കയര്‍ നല്‍കി ഇയാളെ പുറത്ത് എത്തിച്ചു. ഈ സമയം സംഭവ സ്ഥലത്തു തടിച്ചുകൂടിയ നാട്ടുകാര്‍ ഇയാളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ തടഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്ത് എത്തിയ പള്ളൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button