Latest NewsNewsGulf

കനത്ത മഞ്ഞുവീഴ്ച : വിമാനങ്ങള്‍ വൈകുന്നു

അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ വെള്ളിയാഴ്ച കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു

ക്രിസ്മസ് അവധി ആഘോഷിക്കാന്‍ യാത്രയ്‌ക്കൊരുങ്ങിയ പലരെയും മൂടല്‍ മഞ്ഞ് ബാധിച്ചു. അര്‍ധരാത്രി മുതലാണ് മഞ്ഞ് വിമാന ഗതാഗതത്തെ മോശമായി ബാധിച്ചത്. കേരളത്തിലേക്കല്ലാതെ ന്യൂഡല്‍ഹി, മുംബൈ, ജിദ്ദ, ബഹ്‌റൈന്‍, മസ്‌കത്ത്, കയ്‌റോ, ഇസ്‌ലാമാബാദ്, ധാക്ക, ജക്കാര്‍ത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെല്‍ബണ്‍, സിഡ്‌നി, ലൊസാഞ്ചലസ്, ഡാലസ്, പാരിസ്, ഫുക്കറ്റ്, ആതന്‍സ്, റോം, ഡബ്ലിന്‍, ബെയ്‌റൂട്, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളും വൈകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button