Latest NewsGulf

ഖത്തറിൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക

ദോഹ : ഖത്തറിൽ വാഹനവുമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക. ഇന്നു രാവിലെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഹൈവേകളിൽ ഉൾപ്പെടെ രണ്ടു കിലോമീറ്ററിലധികം മഞ്ഞുമൂലം ദൂരക്കാഴ്‌ച ലഭിക്കില്ലെന്നും അതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്നലെയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പുലർമഞ്ഞ്‌ അനുഭവപ്പെട്ടിരുന്നു. ശൈത്യകാലം തുടങ്ങിയശേഷം ഇതാദ്യമായാണ്‌ പുലർകാലം മഞ്ഞിൽ മൂടുന്നത്‌. കൂടാതെ സമുദ്രതീരത്തോടടുത്ത പ്രദേശങ്ങളിൽ മൂടൽമഞ്ഞിനു കാഠിന്യമേറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button