KeralaLatest NewsNews

ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകൾ : അടച്ചുപൂട്ടാനൊരുങ്ങി ബാലഭവനങ്ങള്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്) നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് നിരവധി ബാല ഭവനങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇതിനകം 191 ബാലഭവനങ്ങള്‍ പൂട്ടി. ആയിരത്തോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി അധികൃതരെ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡിസംബര്‍ 31-നകം ഈ സ്ഥാപനങ്ങളെല്ലാം ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുകയും ജനുവരി 15-നകം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം.

കേരളത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട 1200-ഓളം സ്ഥാപനങ്ങള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.കുട്ടികളെ ഏറ്റെടുക്കണമെന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. താത്കാലിക കേന്ദ്രങ്ങളിലാണ് ഇതിലെ കുട്ടികളിലധികവും ഇപ്പോഴുള്ളത്. ബോര്‍ഡിന് 450-ഓളം അപേക്ഷകള്‍ വേറെയും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആശ്രയത്തിനായി സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് 20-ല്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമുള്ളത്.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ചെയ്ത സ്ഥാപനങ്ങളിലെ ഓരോ കുട്ടിക്കും 1000 രൂപ വീതം സര്‍ക്കാര്‍ ഗ്രാന്‍ഡുണ്ട്. ഒപ്പം നിശ്ചിത റേഷന്‍ വിഹിതവും ലഭിക്കേണ്ടതുണ്ടെങ്കിലും ഇതൊന്നും ലഭിക്കാറില്ലെന്ന് ഭൂരിഭാഗം സ്ഥാപനങ്ങളും പറയുന്നു. ഗ്രാന്‍ഡ് തുക ഉയര്‍ത്തുന്നതുള്‍പ്പെടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും നടപ്പാക്കുന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല.

നിയമത്തിലെ വ്യവസ്ഥകള്‍

50 കുട്ടികള്‍ക്ക് 8495 ചതുരശ്ര അടി എന്ന കണക്കില്‍ താമസസൗകര്യവും ഒരു ജീവനക്കാരനും വേണം. എം.എസ്.ഡബ്ല്യു. യോഗ്യതയുള്ള സാമൂഹികപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍, പരിശീലകന്‍ എന്നിങ്ങനെ 100 കുട്ടികളുള്ള ഒരു സ്ഥാപനത്തില്‍ ആകെ 25 ജീവനക്കാരെ നിയമിക്കണം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ശമ്പളം നല്‍കണം. 19 പേര്‍ക്ക് അവിടെതന്നെ താമസസൗകര്യം ഒരുക്കണം.
നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഒരുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button