Latest NewsKeralaNews

അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന്‍ ബ്ലേഡുമായി പൊലീസ്

കൊച്ചി: അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന്‍ ബ്ലേഡുമായി പൊലീസ്. നാല് ജില്ലകളില്‍ ഓപ്പറേഷന്‍ ബ്ലേഡ് എന്ന പേരില്‍ പരിശോധന നടത്തുകയാണ് പൊലീസ്. ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത് സംസ്ഥാനത്ത് കൊള്ളസംഘം സജീവമായതിനെ തുടര്‍ന്നാണ്.

പരിശോധന നടന്നത് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്. എറണാകുളം ജില്ലയില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പരിശോധനയെ തുടര്‍ന്ന് പൊലീസ് കേസെടുത്തത്. ഇടുക്കിയില്‍ ആറ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനൊന്ന് പേര്‍ക്കെതിരെ കോട്ടയത്ത് 48ഇടങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കേസെടുത്തു. 25 കൊള്ളപലിശക്കാര്‍ ആലപ്പുഴയില്‍ പിടിയിലായി. കൊച്ചി റേഞ്ച് ഐജി പി വിജയന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

shortlink

Post Your Comments


Back to top button