Latest NewsNewsInternational

ഒരേ സമയത്ത് പതിനഞ്ച് കത്രികകൊണ്ട് മുടി മുറിക്കുന്ന ബാര്‍ബര്‍; വീഡിയോ കാണാം

പാക്കിസ്ഥാന്‍: സാദിഖ് അലി എന്ന ബര്‍ബര്‍ മറ്റുള്ളവരെ പോലെ അത്ര നിസാരക്കാരനല്ല. മുപ്പത്തി മൂന്ന് വയസുശ്ശ അദ്ദേഹം ഒരേസമയം പതിനഞ്ച് കത്രികകളാണ് ഒരാളുടെ മുടി മുറിക്കാനായി ഉപയോഗിക്കുന്നത്. സ്‌പൈസി ഹെയര്‍ക്കട്ട് എന്ന് സ്വന്തമായി പേരിട്ടിരിക്കുന്ന ഹെയര്‍ക്കട്ടിന് ഏകദേശം എട്ട് ദര്‍ഹമാണ് വില.

പാകിസ്താനിലും പഞ്ചാബിലും അലിക്ക് സ്വന്തമായി സലൂണുകളുണ്ട്. എന്നാല്‍ സാധാരണക്കാര്‍ മാത്രമല്ല അലിയുടെ സ്‌പൈസി കട്ട് പരീക്ഷിക്കാനെത്തുന്നത്. ക്രിക്കറ്റുകരായ സൊഹൈല്‍ തന്‍വീര്‍, കോച്ച് മിച്ചെ ആര്‍തര്‍, ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അലിയുടെ കടയിലെ നിത്യ സന്ദര്‍ശകരാണ്. പതിനഞ്ച് വര്‍ഷമായി അലി സലൂണില്‍ ജോലി തുടങ്ങിയിട്ട്. എന്നാല്‍ അഞ്ച് കൊല്ലമായിട്ടാണ് സ്‌പൈസി കട്ട് ചെയ്ത് തുടങ്ങിയത്.

2007 ല്‍ ഇതേ കാര്യത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ച ചൈനീസ് സാഷൊങാങ് വാങാണ് അലിയുടെ റോള്‍മോഡല്‍. അദ്ദേഹത്തെ കണ്ടാണ് ഇങ്ങനെ ഒരു ആശയം തനിക്കുണ്ടായതെന്ന് അലി പറഞ്ഞു.

shortlink

Post Your Comments


Back to top button