Automobile

നിങ്ങളുടേത് ഡീസല്‍ കാറാണോ…? എങ്കില്‍ ഇത് ഒരിക്കലും ചെയ്യരുത്

പെട്രോള്‍ കാറുകളെ വെച്ച് നോക്കുമ്പോള്‍ ഡീസല്‍ കാറുകള്‍ക്കാണ് ഇന്ന് വിപണിയില്‍ ആവശ്യക്കാര്‍ കൂടുന്നത്. ഡീസല്‍ കാറുകറുള്ള പലും ശ്രദ്ധിക്കാത്ത് കുറച്ച് കാര്യങ്ങളുണ്ട്. അത് എന്തോക്കയാണെന്ന് നോക്കാം

1. ടര്‍ബോചാര്‍ജ്ഡ് വാഹനങ്ങളില്‍ എഞ്ചിന്‍ ചൂടാകുന്നതിന് മുമ്പ് വേഗത കൈവരിക്കരുത്. ഇന്‍സ്‌ട്രെമന്റ് ക്ലസ്റ്ററിലുള്ള ഹീറ്റ് മീറ്റര്‍ നോക്കിയാണ് മിക്കവരും കാര്‍ ഡ്രൈവ് ചെയ്യാറുള്ളത്. എന്നാല്‍ ഈ മീറ്റര്‍ എഞ്ചിന്‍ ഓയിലിന്റെ താപമല്ല, മറിച്ച് കൂളന്റിന്റെ താപമാണ് സൂചിപ്പിക്കുന്നതെന്ന് ഓര്‍മ്മ വേണം. അനുയോജ്യമായ ചൂടില്‍ എഞ്ചിന്‍ ഓയില്‍ എത്തുന്നതിന് മുന്‍പേ വാഹനത്തിന്റെ വേഗത കൂട്ടുന്ന രീതി കാലക്രമേണ എഞ്ചിന്‍ തകരാറിലാകാന്‍ കാരണമാകും.

അതിനാല്‍ കാര്‍ ഓടിച്ച് പോകും മുന്‍പ് ഒരു മിനിട്ട് നേരമെങ്കിലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടുന്നതാണ് ഉചിതമായ നടപടി. ഒപ്പം ഡ്രൈവ് ചെയ്യുന്ന ആദ്യ അഞ്ച് മിനുട്ട് എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതെ ഓടിക്കാനും ശ്രദ്ധിക്കണം.

2. സാധാരണ കാറില്‍ ഉപയോഗത്തിന് പിന്നാലെ എഞ്ചിന്‍ ഓഫാക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളില്ല. എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ഡ് കാറില്‍ ഉടനടി എഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തരുത്. ടര്‍ബ്ബോചാര്‍ജ്ഡ് കാറില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുമ്പോള്‍ എഞ്ചിനിലും ടര്‍ബ്ബോയില്‍ ക്രമാതീതമായാണ് താപം വര്‍ദ്ധിക്കുക. മേല്‍ സൂചിപ്പിച്ചത് പോലെ എഞ്ചിന്‍ ഓയിലാണ് ഇവിടെ കൂളിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എഞ്ചിന്‍ പെട്ടെന്ന് ഓഫാക്കുന്നത് എഞ്ചിന്‍ ഓയിലിന്റെ ഒഴുക്കിനെ തടയും. ഇനി എഞ്ചിന്‍ ഓഫായാലും ഇനേര്‍ഷ്യയുടെ പശ്ചാത്തലത്തില്‍ ടര്‍ബ്ബോ കുറച്ച് നേരം കൂടി കറങ്ങും.

ടര്‍ബ്ബോയുടെ ലൂബ്രിക്കേഷന് എഞ്ചിന്‍ ഓയില്‍ അനിവാര്യമാണെന്നതിനാല്‍ ഉടനടി എഞ്ചിന്‍ ഓഫാക്കുന്നത് ടര്‍ബ്ബോയുടെ ആയുസ് കുറയ്ക്കും. എഞ്ചിന്‍ പൂര്‍ണമായും ഓഫാക്കുന്നതിന് മുമ്പെ രണ്ട് മിനുട്ട് നേരം നിശ്ചലാവസ്ഥയില്‍ തുടരുന്നതാണ് നല്ലത്.

3. പലരും ഉയര്‍ന്ന ഗിയറില്‍ കുറഞ്ഞ എഞ്ചിന്‍ ആര്‍പിഎം സ്വീകരിക്കുന്നത് പതിവാണ്. മികച്ച ഇന്ധനക്ഷമതയ്ക്ക് ഉയര്‍ന്ന ഗിയറുകളിലേക്ക് എത്രയും പെട്ടെന്ന് കടക്കണമെന്ന ധാരണയാണ് ഇതിന് പിന്നിലുള്ളത്. ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ ഗിയര്‍ ഡൗണ്‍ ഷിഫ്റ്റ് ചെയ്യാന്‍ പലരും മടിക്കുന്നതും ഇതേ ധാരണ കൊണ്ടാണ്. എഞ്ചിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത് കുറഞ്ഞ ആര്‍പിഎമ്മില്‍ കൂടുതല്‍ കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ നിര്‍ബന്ധിതമാകും.

എന്നാല്‍ ടര്‍ബോചാര്‍ജ്ഡ് കാറുകളില്‍ ഈ രീതി പിന്തുടരുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഡീസല്‍ കാറില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കുമ്പോള്‍ കമ്പസ്റ്റ്യന്‍ അറയിലേക്ക് കൂടുതല്‍ ഇന്ധനമെത്തും. എന്നാല്‍ ആര്‍പിഎം കുറവായതിനാല്‍ കമ്പസ്റ്റ്യന്‍ അറയിലേക്ക് എത്തുന്ന വായുവിന്റെ അളവ് കുറവായിരിക്കും.

 

 

shortlink

Related Articles

Post Your Comments


Back to top button