Latest NewsNewsAutomobile

കാറുകൾ തിരിച്ചുവിളിച്ച് ഡെയിംലെർ

ബെർലിൻ ; മെഴ്സിഡസ് ബെൻസ് കാറുകൾ തിരിച്ചുവിളിച്ച് ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയിംലെർ. യൂറോപ്പിൽ 30 ലക്ഷത്തിലധികം മെഴ്സിഡസ് ബെൻസ് കാറുകളാണ് കമ്പനി തിരിച്ച് വിളിച്ചെതെന്നാണ് സൂചന.

പത്തു ലക്ഷത്തിലധികം ഡീസൽ വാഹനങ്ങളുടെ പുക നിയന്ത്രണ സംവിധാനത്തിൽ ക്രമക്കേട് കാട്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡെയിംലെറിനെതിരേ അന്വേഷണം നടക്കവെയാണ് കമ്പനി ഇത്രയും കാറുകൾ തിരിച്ച് വിളിക്കുന്നത്. ഇതിന് മുൻപ് പുക നിയന്ത്രണ സംവിധാനത്തിൽ ക്രമക്കേട് കാട്ടിയതിന് ഫോക്സ്വാഗണ് വൻ തുക പിഴ ചുമത്തിയിരുന്നു.

എന്ത് തകരാറാണ് എന്നത് വ്യക്തമല്ലെങ്കിലും അത് പരിഹരിക്കുന്നതിന് കമ്പനി പണം വാങ്ങുന്നില്ല. അതിനാൽ പുതിയ നടപടിയിലൂടെ ഡെയിംലെറിന് 255.5 കോടി ഡോളറിന്‍റെ നഷ്ടമുണ്ടാകുമെന്ന് പ്രമുഖ വിദേശ മാധ്യമങ്ങൾ ചൂണ്ടികാട്ടുന്നു.

shortlink

Related Articles

Post Your Comments


Back to top button