Latest NewsNewsIndia

ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച്‌ മുകേഷ് അംബാനി

മുംബൈ: റിലയന്‍സ് കമ്പനിയുടെ ഭാവി സ്വപ്നങ്ങള്‍ പ്രഖ്യാപിച്ച്‌ മുകേഷ് അംബാനി. കമ്പനിയുടെ നാല്‍പ്പതാം വാര്‍ഷിക ആഘോഷ ചടങ്ങിലാണ് ഭാവി സ്വപ്നങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലോകത്തെ മികച്ച 20 കമ്പനികളിലൊന്നാവുകയാണ് റിലയന്‍സിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജിയോ വഴി വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, വ്യാപാരം എന്നിവയില്‍ രാജ്യത്തെ പുരോഗതിയിലെത്തിക്കുക എന്നത് റിലയന്‍സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപേയാഗം ഗണ്യമായി കുറയും. പരിസ്ഥിതി സൗഹാര്‍ദമായിരിക്കും ഭാവിയുടെ ഇന്ധനം. ഇതിന്റെ പ്രധാന ഉല്‍പാദകരാവുക, ലോകത്തിലെ നൂതന സാങ്കേതിക വിദ്യയുടെ ഉല്‍പാദകരാവുകയും അതു വഴി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുക, ലോകത്തെ വന്‍ ശക്തിയാക്കി റിലയന്‍സിനെ മാറ്റുക എന്നിവയും റിലയന്‍സിന്റെ ലക്ഷ്യങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button