Latest NewsNewsSports

ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത : ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കുന്നു

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒന്നാണ്. 2012-13ല്‍ അവസാന പരമ്പര കളിച്ചതിന് ശേഷം ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം ഇരു രാജ്യങ്ങളും പോരാടിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം നടന്ന ട്വന്റി-10 ലീഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗും കളിച്ചിരുന്നു. ഇരു ടീമിലെയും താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിനൊപ്പം മുഹമ്മദ് കൈഫ്, പാകിസ്താന്റെ ഷാഹിദ് അഫ്രീദി, ഷൊയിബ് മാലിക്, മഹേള ജയവര്‍ധന, ലസിത് മലിംഗ, മൈക്കല്‍ ഹസി, ജാക്വസ് കാലിസ്, ഡാനിയല്‍ വെട്ടോരി, നഥന്‍ മക്കല്ലം, ഗ്രന്റ് എലിയറ്റ്, ഒവൈസ് ഷാ, മോണ്ടി പനേസര്‍ എന്നിവരാണ് ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖ താരങ്ങള്‍.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രിക്കറ്റിന് പ്രചാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഐസിസി ടൂര്‍ണമെന്റിന് പച്ചക്കൊടി വീശിയിട്ടുമുണ്ട്. താര പരിവേഷമുള്ള മറ്റൊരു ടൂര്‍ണമെന്റ് കൂടി കാണാനുള്ള ഭാഗ്യം ക്രിക്കറ്റ് പ്രേമികള്‍ക്കുമണ്ടാകുമെങ്കിലും മൈനസ് 20 ഡിഗ്രി താപനിലയില്‍ കളിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ കളിക്കാര്‍ക്ക് ഇതൊരു വലിയ വെല്ലുവിളി തന്നെയായിരിക്കും.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന സെന്റ് മോറിസ് ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇതിന് സാക്ഷ്യം വഹിക്കുക. രണ്ട് ദിന ട്വന്റി-20 ടൂര്‍ണമെന്റാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുക. വിജെ സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നടക്കുക മൈനസ് 20 ഡിഗ്രി താപനിലയിലായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button